BREAKING NEWS

ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയം, മദ്യപിക്കാൻ പണം ചോദിച്ചിട്ട് നൽകിയില്ല, 5 വയസുകാരി മകളേയും ഭാര്യയേയും ഭാര്യാ മാതാപിതാക്കളേയും വെട്ടിക്കൊലപ്പെടുത്തി, യുവാവിന് വധശിക്ഷ, മകളെ കൊലപ്പെടുത്തിയത് അമ്മയെ വെട്ടുന്നത് കണ്ട് തടസം പിടിക്കാനെത്തിയപ്പോൾ

· · 1 min read
Share: Copied!

മൈസൂരു: കുടക് ജില്ലയിലെ പൊന്നംപേട്ടയിൽ ഭാര്യയേയും മകളേയുമടക്കം ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസിൽ മലയാളി യുവാവിന് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനാണ് (38) വിരാജ്‌പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് നടരാജ് വധശിക്ഷ വിധിച്ചത്.

കഴിഞ്ഞ മാർച്ച് 27 ന് വൈകിട്ടാണ് കേസിനാസ്പദമായ ദാരുണ സംഭവം ഉണ്ടായത്. ​ഗിരീഷിന്റെ ഭാര്യ നാഗി (30), മകൾ കാവേരി(5) ഭാര്യയുടെ മാതാപിതാക്കളായ കരിയ(75) ഗൗരി(70) എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്. കുടക് ജില്ലയിലെ പൊന്നമ്പേട്ട് താലൂക്കിലെ ബെഗുരു ഗ്രാമത്തിലെ ഒരു ആദിവാസി കോളനിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.

മദ്യപാനിയായ ഗിരീഷ് ഭാര്യ നാഗിക്ക് വിവാഹേതരബന്ധമുണ്ടെന്ന്പറഞ്ഞ് ദിവസവും വഴക്കിട്ടിരുന്നു. സംഭവദിവസം വൈകിട്ട് മദ്യപിക്കാൻ ഗിരീഷ് ഭാര്യയോട് പണം ആവശ്യപ്പെട്ടു. എന്നാൽ ഭാര്യ പണം നൽകാത്തതിനെത്തുടർന്ന് നാഗിയെ ക്രൂരമായി മർദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച മകളെയടക്കം മൂന്നുപേരെയും ഗിരീഷ് വെട്ടികൊലപ്പെടുത്തി.

കൊലയ്ക്കു ശേഷം രാത്രി ഇയാൾ കണ്ണൂരിലേക്ക് മടങ്ങി. പിറ്റേന്നു രാവിലെ എസ്റ്റേറ്റ് ഉടമ, കരിയയെ അന്വേഷിച്ചെത്തിയപ്പോഴാണ് ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്. ഒളിവിൽപ്പോയ ഗിരീഷിനെ രണ്ടുദിവസത്തിനുശേഷം പോലീസ് കണ്ണൂരിലെ ഇരിട്ടിയിൽ നിന്ന് അറസ്റ്റ് ചെയ്തു. പൊന്നംപേട്ട പോലീസാണ് കേസ് അന്വേഷിച്ചത്.

യോ​ഗമില്ലമ്മണിയേ… ഉറക്കമിളച്ച് കഷ്ടപ്പെട്ട് മോഷ്ടിച്ച മൊതലാ, ഒന്നു കണ്ണുനിറച്ച് കാണാൻ കൂടി ആ ദുഷ്ടന്മാർ അനുവദിച്ചില്ല… മൂന്ന് വീടുകളിൽ നിന്ന് കള്ളൻ മോഷ്ടിച്ച 90 ഗ്രാം സ്വർണവും 1.75 ലക്ഷം രൂപയും നിമിഷങ്ങൾക്കകം നാലം​ഗ സംഘം അടിച്ചുമാറ്റി, സിനിമാ കഥയെ വെല്ലുന്ന ട്വിസ്റ്റ് പുറം ലോകമറിഞ്ഞത് മോഷണമുതൽ വിൽക്കുന്നതിനിടെ 

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026