തായ്പേ: പുക ബോംബ് വലിച്ചെറിഞ്ഞ് കത്തിയാക്രമണം നടത്തി യുവാവ്. തായ്നാവിലെ മെട്രോയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. തായ്‌പേയ് മെയിൻ സ്റ്റേഷനിൽ പുക ബോംബ് പൊട്ടിച്ച 27കാരനായ അക്രമി, മറ്റൊരു മെട്രോ സ്റ്റേഷനായ സോങ്ഷാനിലാണ് കത്തിയാക്രമണം നടത്തിയത്. തായ്വാൻ സ്വദേശിയായ അക്രമി ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട്. അക്രമ കാരണം ഇനിയും വ്യക്തമായിട്ടില്ല. അക്രമങ്ങൾ അപൂർവ്വ സംഭവമാണ് തായ്വാനിൽ. അക്രമം നിറഞ്ഞ കുറ്റകൃത്യങ്ങളിൽ ഏറെ പിന്നിലായ രാജ്യത്ത് സമാനമായി നടന്ന മറ്റൊരു സംഭവത്തിലേക്കാണ് നിലവിലെ അക്രമം ആളുകളെ എത്തിക്കുന്നത്. 2014ൽ തായ്പേയിൽ സമാനമായ അക്രമം നടന്നിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ആക്രമണം നടന്നത്. സംഭവ സ്ഥലത്ത് നിന്ന് ആളുകൾ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അക്രമിയെ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. അക്രമിയെ സാഹസികമായി പിടികൂടാൻ ശ്രമിച്ചവരിലൊരാളാണ് കൊല്ലപ്പെട്ടത്. തായ്പേ സ്റ്റേഷനിലെ അക്രമത്തിന് പിന്നാലെ ഭൂഗർഭ ഷോപ്പിംഗ് സെന്ററിലൂടെ നടന്നാണ് അക്രമി 800 മീറ്റർ മാത്രം അകലെയുള്ള സോങ്ഷാൻ സ്റ്റേഷനിലേക്ക് ണ എത്തിയ്ത ഇവിടെയും പുക ബോംബുകൾ പൊട്ടിച്ച ശേഷമായിരുന്നു അക്രമം. നിരവധി ക്രിമിനൽ കേസുകളിൽ പൊലീസ് തേടിക്കൊണ്ടിരുന്ന വ്യക്തിയാണ് അക്രമിയെന്നാണ് പൊലീസ് വിശദമാക്കുന്നത്.
മെട്രോ സ്റ്റേഷനില്‍ പുക ബോംബ് വലിച്ചെറിഞ്ഞു, പിന്നാലെ കത്തിയാക്രമണം, മൂന്നുപേര്‍ കൊല്ലപ്പെട്ടു, മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത് അക്രമി
YOU MAY ALSO LIKE
BREAKING NEWS
15 വർഷം കൊണ്ട് തീർത്തത് കൂടത്തിൽ കുടുംബത്തിലെ ഏഴുപേരെ, പിടിവീണത് 100 കോടിയ്ക്കടുത്ത് വിലവരുന്ന സ്വത്തുക്കൾ ഇഷ്ടദാനമെന്ന പേരിൽ കാര്യസ്ഥനും ബന്ധുക്കളും തട്ടിയെടുത്തതോടെ... ഏറ്റവും അവസാനമായി ജയമാധവൻ നായരെ കൊലപ്പെടുത്തിയത് വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ... ഓരോ മരണവും പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ ...
BREAKING NEWS
ദുർഗാപൂജ പന്തൽ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യാനെത്തിയ മമത ബാനർജിക്കു മുന്നിലേക്കു അമ്മായി, എന്ന് വിളിച്ചുകൊണ്ട് യുവതി ഓടിയെത്തി, മമതയുടെ അടുത്തേക്ക് ചാടിവീഴാൻ ശ്രമിച്ച യുവതിയെ പ്രവർത്തകർ തടഞ്ഞതോടെ റോഡിൽ കിടന്ന് അസഭ്യ വർഷം, കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണം, യുവതി പിടിയിൽ
BREAKING NEWS
സിനഗോഗിനു നേരെയുണ്ടായ തീവെപ്പിനു പിന്നിൽ അജ്ഞാത ടെലഗ്രാം സന്ദേശമോ, അതോ ലഹരി തലയ്ക്കു പിടിച്ച് കിറുങ്ങിയതോ? പള്ളിക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി...പുത്തൻകുരിശ് സ്വദേശി പിടിയിൽ, വീട്ടിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ രാസലഹരി ശേഖരവും പിടിച്ചെടുത്തു, തീവ്ര...
BREAKING NEWS
’സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുക’; സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാർക്ക് ഹൂതികളുടെ മുന്നറിയിപ്പ്, യെമനിൽ സൗദിയുടെ വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് ഭീഷണി