BREAKING NEWS

ശോഭയാത്രയ്ക്കിടെ ബൈക്കില്‍ പോകുകയായിരുന്ന യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചു, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

· · 1 min read
Share: Copied!

തൃശൂർ: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ശോഭയാത്രക്കിടയിൽ യുവാവിനെ മർദിച്ച സംഭവത്തിൽ ഏഴ് ആർഎസ്എസ് – ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ അടാട്ട് സ്വദേശിയായ അരുൺ ബാലനാണ് മർദനമേറ്റത്. പേരാമംഗലം പൊലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ശോഭയാത്ര നടക്കുന്നതിനിടയിൽ റോഡിന്റെ വശങ്ങളിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു അരുൺ ബാലൻ.

ഇതിനിടെ ശോഭയാത്രയിലുണ്ടായിരുന്ന ചിലർ സംഘം ചേർന്നെത്തുകയും, യാതൊരു പ്രകോപനവുമില്ലാതെ തന്നെ വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നു എന്നാണ് അരുൺ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. യുവാവിനെ റോഡിലിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മർദനമേറ്റ അരുണിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മഹേഷ്, വിജിത്ത്, അഭിലാഷ്, രാകേഷ്, മണികണ്ഠൻ, രാജു, അപ്പു എന്നീ ഏഴ് പേർക്കെതിരെയാണ് പേരാമംഗലം പൊലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്.

അതേസമയം സംഭവത്തിൽ ബിജെപി പ്രവർത്തകരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ മർദനമേറ്റ അരുൺ, നിഖിൽ, രാഹുൽ എന്നീ മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

BREAKING NEWS
ക്ലാസ് മുറിയിലിട്ട് ആറുവയസുകാരിയെ ക്രൂരമായ മർദിച്ച കുട്ടി അക്രമ ​ഗെയിമുകൾക്ക് അഡിക്ട്, പെൺകുട്ടിയെ ഭ്രാന്തിയെന്ന് വിളിച്ച് കളിയാക്കും, പെൺകുട്ടി ചോദ്യം ചെയ്തതോടെ തന്ത്രത്തിൽ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിച്ചു, തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ആറുവയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി, കു...
03 Nov 2026
BREAKING NEWS
'നേഹാ ബോറ രാഹുൽ ഗാന്ധിയുടെ 'പോസ്റ്റർ ഗേൾ', ക്ഷേത്രങ്ങളിൽ പുരോഹിതർ ബലാത്സംഗം നടത്തുന്നുവെന്ന് അവർ പറയുന്നത് രാഹുലിൽ നിന്നും പ്രചോദനമുൾക്കൊണ്ട്; കോൺഗ്രസ് ഹിന്ദുക്കളെ വെറുക്കുകയും വോട്ട് ബാങ്കിനെ സ്നേഹിക്കുകയും ചെയ്യുന്നു '
03 Nov 2026
BREAKING NEWS
ഖദീമി മസ്ജിദ് പൊളിച്ചുനീക്കും... കൃഷിഭവനും സെൻട്രൽ സെക്രട്ടേറിയറ്റ് സമുച്ചയവും ഭരണപരമായ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന മതേതര പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങളുടെ പുനർനിർമാണത്തിനും നവീകരണത്തിനും പള്ളി തടസം- കേന്ദ്രം ഹൈക്കോടതിയിൽ
03 Nov 2026
BREAKING NEWS
ജമ്മു കാശ്മീരിൽ രാഷ്ട്രീയപ്പോര്, നാഷണൽ കോൺഫറൻസിൽ പൊട്ടിത്തെറി; ശ്രീനഗർ എംപി ആഗ റൂഹുള്ള പാർട്ടി വിട്ടു, എംപി സ്ഥാനം രാജിവയ്ക്കുന്നെന്ന് പ്രഖ്യാപിച്ചു
03 Nov 2026