BREAKING NEWS

കാറിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി, പിന്നാലെ ഇരുവരെയും തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു, അരലക്ഷം രൂര തട്ടിയെടുത്തു, കൊലക്കേസ് പ്രതിയുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

കാസര്‍കോട്: കാറിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി അക്രമിച്ചതായി പരാതി. സംഭവത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേരെ കുമ്പള എസ്‌ഐ കെ.പി ഗണേശന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. മൊഗ്രാല്‍ മൈ മൂൺനഗര്‍ ,നീരോളി ഹൗസിലെ അഫ്‌സല്‍ (29), കുന്നില്‍ ഹൗസിലെ മുഹമ്മദ് മന്‍സൂര്‍ എന്ന ജീന എന്ന ഫൈസി (27) എന്നിവരെയാണ് കുമ്പള പൊലീസ് കയ്യോടെ പിടികൂടിയത്.

ഇവരില്‍ അഫ്‌സൽ 2014ല്‍ കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കൊലക്കേസിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ഇതിന് പുറമെ കഞ്ചാവ്, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ കേസുകള്‍ ഉള്ളതായും പൊലീസ് പറഞ്ഞു.മന്‍സൂറിനെതിരെ കൊലപാതകശ്രമം, ആയുധനിയമം, മോഷണം തുടങ്ങിയവയ്ക്ക് കേസുകള്‍ ഉള്ളതായും പൊലീസ് പറഞ്ഞു.
മൊഗ്രാല്‍ മൈമൂന്‍ നഗറിലെ ഇ. മുഹാസിര്‍ (20), സുഹൃത്തായ 18കാരി എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്.

“തിങ്കളാഴ്ച ഉച്ചക്ക് കുമ്പള, അനന്തപുരം ക്ഷേത്രത്തിനു സമീപത്തുള്ള പഴയ തറവാടിന് മുന്നില്‍ കാറില്‍ ഇരുന്ന് സംസാരിക്കുകയായിരുന്നു മുഹാസിറും പെണ്‍ സുഹൃത്തും. ഇതിനിടയില്‍ ഓട്ടോറിക്ഷയില്‍ എത്തിയ മൂന്നു പേര്‍ മുഹസീറിനെ അടിക്കുകയും യുവതിയോട് മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് അക്രമി സംഘം കാറിനകത്തു കയറി. അതിനു ശേഷം കാറിന്റെ നിയന്ത്രണം ഏറ്റെടുത്ത് സീതാംഗോളി ഭാഗത്തേക്ക് ഓടിച്ചു പോയി. സീതാംഗോളിയിലെ ബിവറേജസ് ഷോപ്പിനു മുന്നില്‍ എത്തിച്ചു. അവിടെ വച്ച് 500 രൂപ കൈക്കലാക്കിയ സംഘത്തിലെ ഒരാള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം അരലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.

പണം കൊടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കാറുമായി അക്രമി സംഘം അമിതവേഗതയിലോടി. ഇതിനിടയില്‍ അതുവഴി എത്തിയ ഇന്നോവ കാറില്‍ ഉരസിയതിനെ ചൊല്ലി വാക്കുതര്‍ക്കം ഉണ്ടായി. ബഹളം കേട്ട് എത്തിയ നാട്ടുകാരോടും വിവരമറിഞ്ഞെത്തിയ പൊലീസിനോടും സംഘം തട്ടിക്കയറി. തുടര്‍ന്നാണ് അഫ്‌സലിനെയും മന്‍സൂറിനെയും കസ്റ്റഡിയിലെടുത്തത്

BREAKING NEWS
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല, സർക്കാരിനും പ്രോസിക്യൂഷനുമെതിരെയാണു കോടതി നടപടികൾ, പരിഹസിക്കുകയും ചെയ്തു, എല്ലാം ഡ്രാമ, തോറ്റു പിന്മാറുമെന്നു കരുതേണ്ട, കേസുമായി മുന്നോട്ടുപോകും- ഭദ്രകീര്‍ത്തി
05 Nov 2026
BREAKING NEWS
അര്‍ധരാത്രി ക​ലാ​മ​ണ്ഡ​ലം വ​നി​താ ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി, വിദ്യാര്‍ത്ഥിനികള്‍ ബഹളം വച്ചതോടെ രക്ഷപ്പെടാന്‍ ശ്രമം, 22കാരന്‍ പിടിയില്‍, യുവതി വിളിച്ചിട്ട് വന്നതെന്ന് മൊഴി
05 Nov 2026
BREAKING NEWS
ചികിത്സാമുറികളില്‍ വെന്റിലേഷനില്ല, മുറികളുടെ കതകുകൾ ചേർത്തടയ്ക്കാൻ പോലും സാധിക്കുന്നില്ല, ലിഫ്റ്റുകള്‍ പ്രവര്‍ത്തന രഹിതം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ബ്ലോക്ക് നിര്‍മ്മാണത്തില്‍ അപാകത, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരന്‍
05 Nov 2026
BREAKING NEWS
ട്രംപുമായി കാണാനൊരുങ്ങി മോദി; ആസിയാൻ ഉച്ചകോടിക്കിടെ നിർണായക ചർച്ചയ്ക്ക് സാധ്യത; വ്യാപാര കരാറിലും പ്രതീക്ഷ
05 Nov 2026