BREAKING NEWS

വീട്ടിലെത്തിയപ്പോള്‍ കണ്ടത് മകളുടെ കൂടെ കാമുകനെ, ക്രിക്കറ്റ് ബാറ്റും പൈപ്പും ഉപയോഗിച്ച് മലയാളി യുവാവിനെ അടിച്ചുകൊന്നു, പെണ്‍സുഹൃത്തിന്റെ പിതാവ് അറസ്റ്റില്‍

· · 1 min read
Share: Copied!

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവിനെ പെൺസുഹൃത്തിന്റെ പിതാവ് അടിച്ചുകൊന്നു. പാലക്കാട് പട്ടാമ്പിക്കടുത്ത് തിരുവേഗപ്പുറ സ്വദേശിയായ കിരൺ (22) ആണ് കൊല്ലപ്പെട്ടത്. കിരൺ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയായ ആനന്ദ് ആണ് കൊലപാതകം നടത്തിയത്. എലഹങ്ക പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. സ്വീറ്റ് കോൺ തയ്യാറാക്കുന്ന മെഷീൻ നിർമിക്കുന്ന കമ്പനി നടത്തിവരികയായിരുന്നു ആനന്ദ്. തമിഴ്നാട് സ്വദേശിയായ ആനന്ദ് ബെംഗളൂരു എലഹങ്കയിൽ താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ടുവർഷമായി കിരൺ ഇയാളുടെ സ്ഥാപനത്തിലാണ് ജോലിചെയ്തു വന്നിരുന്നത്. 19 വയസുള്ള ആനന്ദിന്റെ മകളുമായി കിരൺ അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തെ ആനന്ദ് ആദ്യംമുതൽ എതിർത്തിരുന്നു. മൈസൂരുവിലാണ് ഈ പെൺകുട്ടി പഠിക്കുന്നത്.

തുടർച്ചയായ അവധിദിനങ്ങൾ കിട്ടിയതിനാൽ പെൺകുട്ടി ബെംഗളൂരുവിലെ വീട്ടിലേക്ക് തിരികെ എത്തിയിരുന്നു. ഇന്നലെ രാവിലെ ആനന്ദും ഭാര്യയും തമിഴ്‌നാട്ടിലെ വീട്ടിലേക്ക് പോവുകയാണ് എന്നുപറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങി. പിന്നാലെ കിരൺ ഈ വീട്ടിലേക്ക് എത്തി. എന്നാൽ അപ്രതീക്ഷിതമായി ആനന്ദ് വീട്ടിലേക്ക് തിരിച്ചെത്തി. മകൾക്കൊപ്പം കിരണിനെ കണ്ടതോടെ പ്രകോപിതനായ ആനന്ദ് മകളെ ഉടൻതന്നെ ചിക്കബെല്ലാപുരിയിലെ ഒരു ബന്ധുവീട്ടിലേക്ക് മാറ്റി. ശേഷം വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റും പൈപ്പുമെല്ലാം ഉപയോഗിച്ച് കിരണിനെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനമേറ്റ് ബോധരഹിതനായ കിരണിനെ ആനന്ദ് തന്നെയാണ് ഒരു ഓട്ടോ വിളിച്ച് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അവിടെവെച്ച് മരണവിവരം സ്ഥിരീകരിക്കുകയായിരുന്നു.

തുടർന്ന് ആശുപത്രി അധികൃതർ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ ആശുപത്രിയിൽ എത്തിയ പോലീസ് അവിടെ ഉണ്ടായിരുന്ന ആനന്ദിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കിരണിന്റെ ഒരു സഹോദരൻ ബെംഗളൂരുവിലെ ഒരു പച്ചക്കറിക്കടയിൽ ഡ്രൈവറായി ജോലിചെയ്യുന്നുണ്ട്. ഇയാൾക്കൊപ്പമാണ് കിരൺ താമസിച്ചിരുന്നത്. ലോഡുമായി ഉത്തർപ്രദേശിലേക്ക് പോയ ഇയാൾ സംഭവമിറിഞ്ഞുള്ള മടക്കയാത്രയിലാണ്. ഇയാൾ എത്തിയശേഷമായിരിക്കും മൃതദേഹം വിട്ടുനൽകുക. നിലവിൽ കിരണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

BREAKING NEWS
'അപകടകരമായ മാലിന്യം'... കാലിലും കൈയിലും പിടിച്ച് പൊക്കിയെടുത്ത് ട്രംപിനെ ചവറ്റുകുട്ടയിലിട്ട് ഇറാൻ എംബസിയുടെ പരിഹാസം, അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മീം വൈറൽ!!  'അന്താരാഷ്ട്ര മാലിന്യം ഒടുവിൽ ചവറ്റുകുട്ടയിലെത്തി'യെന്ന് കമെന്റ്- Video
04 Nov 2026
BREAKING NEWS
"നിങ്ങൾ തെറ്റായ നമ്പറിലേക്കാണ് വിളിക്കുന്നത്, ഇത് പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കാലമാണ്, ഒരുപക്ഷേ നിങ്ങൾക്കും അത് പിന്തുടരാം,"- തമാശ കലർത്തി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്!! "എനിക്ക് പ്രതിഷേധത്തിന് ഉദ്ദേശ്യമില്ല, പോരാത്തതിന് ഭയങ്കര തൊണ്ടവേദനയാ"- മറുപടിയുമായി ഹർജിക്കാരന്റെ അഭിഭാഷകൻ
04 Nov 2026
BREAKING NEWS
ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം, ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്? നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ മുഖ്യമന്ത്രി ഇനി പറയരുത്- എല്‍പിഎസ്‌ടിഉദ്യോഗാർഥികൾ
04 Nov 2026
BREAKING NEWS
ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ല, ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത്, സര്‍ക്കാര്‍ കൂടെയുണ്ട്, റാഗിങ് ഉണ്ടായാൽ കർശന നടപടിയുണ്ടാകും- വി ഡി സതീശന്‍
04 Nov 2026