BREAKING NEWS

സമയം കഴിഞ്ഞിട്ടും ഭക്ഷണം എത്തിച്ചില്ല, ഇരുമ്പ് വടി കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു, പിന്നാലെ വീട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു, ദേഷ്യം തീരാതെ ആശുപത്രിയിലെത്തി കുത്തിക്കൊന്ന് ഭര്‍ത്താവ്

· · 1 min read
Share: Copied!

ചെന്നൈ: കാഞ്ചീപുരത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു. സംഭവത്തിന് പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുച്ചിറപ്പള്ളി ധീരന്‍നഗര്‍ സ്വദേശി കവിതയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സമ്പത്ത് കുമാറിനെ ഉറയൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. പാന്‍ കട നടത്തുന്നയാളാണ് സമ്പത്ത് കുമാര്‍. എല്ലാ ദിവസവും ഭാര്യ കവിതയാണ് ഉച്ചയ്ക്ക് ഭക്ഷണം കൊണ്ടുപോയി നല്‍കുന്നത്.

ഇന്നലെ ഭക്ഷണം എത്തിക്കാന്‍ വൈകി. ഇത് ചോദിക്കാന്‍ വീട്ടിലെത്തിയ സമ്പത്ത് ഭാര്യയെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു ക്രൂരമായി മര്‍ദിച്ചു. ശേഷം കവിതയുടെ വീട്ടില്‍ വിളിച്ച് വിവരം അറിയിച്ചു. ഒടുവില്‍ വീട്ടുകാര്‍ എത്തിയാണ് കവിതയെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് ഭര്‍ത്താവ് സമ്പത്ത് രാത്രിയില്‍ ആശുപത്രിയിലേത്തി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

സംഭവസ്ഥലത്തുണ്ടായിരുന്ന ആശുപത്രി ജീവനക്കാരും പൊതുജനങ്ങളും ചേര്‍ന്നാണ് പ്രതിയെ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

BREAKING NEWS
കരിപ്പൂർ സ്വർണക്കടത്ത് തട്ടിക്കൊണ്ടുപോകൽ നാടകം; ഭർത്താവിന് പങ്കില്ലെന്ന് പൊലീസ്, കേസിൽനിന്ന് ഒഴിവാക്കി; ആസൂത്രണം ചെയ്തത് പ്രിയങ്കയും സുഹൃത്തും; നാലുപേർ റിമാൻഡിൽ
05 Nov 2026
BREAKING NEWS
'നീ പോ മോനെ ദിനേശാ'- സഞ്ജുവിനോട് സച്ചിൻ ടെൻഡുൽക്കർ; പിന്നാലെ ലാലേട്ടന്റെ മാസ് മറുപടി, ’ മോനെ സഞ്ജു...അടുത്ത ബൗളർ നിന്നെ കാത്തിരിക്കുന്നു'; സോഷ്യൽ മീഡിയയിൽ തരംഗം
05 Nov 2026
BREAKING NEWS
വി ഡി സതീശൻ സംഘി മുഖ്യമന്ത്രി, നുണകൾ സമൃദ്ധമായി ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി അദ്ദേഹം മാറി, ആര്‍എസ്എസ് താല്പര്യം പാലിക്കുന്ന അടിമ, ചില നുണകൾ സത്യം പോലെയാണ് സതീശന്‍ പറയുന്നത്- പി രാജീവ്
05 Nov 2026
BREAKING NEWS
ഓച്ചിറ പീഡനക്കേസ് പ്രതിക്കെതിരെ കൂടുതൽ പരാതികൾ, മുഹമ്മദ് നിയാസിൽ നിന്ന് തനിക്കും സമാനദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് കൊല്ലം സ്വദേശിനി, 16 കാരിയെ പീഡിപ്പിച്ച കേസിൽ ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെ തെളിവുകൾ, സാമ്പത്തിക ഇടപാടുകളും ഭൂമി വാങ്ങലും അന്വേഷണ പരിധിയിൽ
05 Nov 2026