BREAKING NEWS

മകന്റെ രോഗം മാറാന്‍ പതിമൂന്നുകാരിയെ ബലി നല്‍കി, പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മരത്തടി കുത്തിക്കയറ്റി, തല മുറിച്ച് രക്തം ശേഖരിച്ചു, പിന്നീട് മൃതദേഹം തോട്ടത്തില്‍ കുഴിച്ചിട്ടു, ബലാത്സംഗമെന്ന് വരുത്തി തീര്‍ക്കാനും ശ്രമം, അമ്മയും മന്ത്രവാദിയും അറസ്റ്റില്‍

· · 1 min read
Share: Copied!

റാഞ്ചി: ഝാര്‍ഖണ്ഡില്‍  മകന്റെ രോഗം മാറുന്നതിന് പതിമൂന്ന് വയസുകാരിയെ ബലി നല്‍കി. ഇളയമകന്റെ രോഗം മാറുന്നതിനാണ് മാതാപിതാക്കള്‍ തങ്ങളുടെ പതിമൂന്നുകാരിയെ ബലി നല്‍കിയത്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ 35 വയസ്സുകാരിയായ അമ്മയെയും മന്ത്രവാദിനിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഹസരീബാഗിലെ കുസുംഭ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. പെണ്‍കുട്ടിയുടെ അമ്മ രശ്മി ദേവി, മന്ത്രവാദിനിയായ ശാന്തി ദേവി (55), സഹായി ഭീം റാം (40) എന്നിവരാണ് പിടിയിലായത്. ഇളയ മകന്റെ രോഗശാന്തിക്കായി രശ്മി ദേവി ഗ്രാമത്തിലെ മന്ത്രവാദിനിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരന്നു.

മകന്റെ രോഗം മാറണമെങ്കില്‍ കന്യകയെ ബലി നല്‍കണമെന്ന് മന്ത്രവാദിനി രശ്മി ദേവിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് മാര്‍ച്ച് 24ാം തീയതി ഗ്രാമവാസികളെല്ലാം രാമനവമി ആഘോഷങ്ങളുടെ തിരക്കിലായിരുന്ന സമയത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. ശാന്തി ദേവിയുടെ വീട്ടില്‍ വെച്ച് അമ്മയും ഭീം റാമും ചേര്‍ന്ന് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൂജയുടെ ഭാഗമായി പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മന്ത്രവാദിനി മരത്തടി ഉപയോഗിച്ച് മുറിവേല്‍പ്പിച്ചതായും, രക്തം ശേഖരിക്കാനായി ഭീം റാം പെണ്‍കുട്ടിയുടെ തലയില്‍ മാരകമായി പരിക്കേല്‍പ്പിച്ചതായും പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഒരു തോട്ടത്തില്‍ കുഴിച്ചിട്ടു. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്ന് വരുത്തിത്തീര്‍ത്ത് അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലോ ഫോറന്‍സിക് പരിശോധനയിലോ ഇത് സ്ഥിരീകരിക്കാനായില്ല. മകളെ തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു രശ്മി ദേവി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പിറ്റേദിവസം ഗ്രാമത്തിലെ ഒരു പാടത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026