BREAKING NEWS

വഴിയില്‍ തടഞ്ഞുവച്ച് പെണ്‍കുട്ടിയുമായുള്ള സൗഹൃദം ചോദ്യം ചെയ്തു, പിന്നാലെ വാക്കുതര്‍ക്കം, ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു, പ്രായപൂര്‍ത്തിയകാത്ത മൂന്ന് പേര്‍ പിടിയില്‍

· · 1 min read
Share: Copied!

ന്യൂഡൽഹി: സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു. സംഭവത്തിൽ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 15 വയസ്സുകാരനായ വിദ്യാർഥിക്ക് പെൺകുട്ടിയുമായുള്ള സൗഹൃദം ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെ ഡൽഹിയിലെ നംഗ്ലോയിയിലാണ് സംഭവം നടന്നത്. സ്കൂളിൽ നിന്ന് പെൺകുട്ടിക്കും സുഹൃത്തുക്കൾക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 വയസ്സുകാരനെ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ തടഞ്ഞുനിർത്തുകയായിരുന്നു. പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടായി.

തുടർന്ന് ഏകദേശം 15–20 മിനിറ്റിന് ശേഷം വീണ്ടും വിദ്യാർഥിയെ തടഞ്ഞുനിർത്തി തർക്കമുണ്ടാവുകയും പ്രതികളിൽ ഒരാൾ കത്തികൊണ്ട് വിദ്യാർഥിയുടെ വലത് തുടയിൽ കുത്തുകയുമായിരുന്നു. കുത്തേറ്റ ഉടൻ കുട്ടിയെ സമീപത്തെ സോണിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമിത രക്തസ്രാവത്തെ തുടർന്ന് മരിക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പ്രായപൂർത്തിയാകാത്തവരെയും ഡൽഹി പൊലീസ് മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തു. നംഗ്ലോയ് പൊലീസ് സ്റ്റേഷനിൽ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026