BREAKING NEWS

കണ്ണില്ലാ ക്രൂരത… നവജാത ശിശുവിനെ വായിൽ കല്ല് നിറച്ച് ചുണ്ടുകൾ പശ കൊണ്ട് ഒട്ടിച്ച് വനത്തിൽ ഉപേക്ഷിച്ചു, കാൽത്തുടയിലും പശയുടെ പാടുകൾ, കുഞ്ഞിന്റെ നില അതീവ ​ഗുരുതരം

· · 1 min read
Share: Copied!

ജയ്പൂര്‍: നവജാതശിശുവിനെ വായ് പശ കൊണ്ട് മൂടി വനത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. കുഞ്ഞ് കരഞ്ഞ് ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ കല്ലുകള്‍നിറച്ച് ചുണ്ടുകള്‍ കൂട്ടിയൊട്ടിച്ച നിലയിലായിരുന്നു.

15-20 ദിവസമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് കാലിമേയ്ക്കാന്‍ വന്നയാളാണ് കുഞ്ഞിനെ കണ്ടത്. ഇദ്ദേഹം പിന്നീട് പ്രാദേശിക അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

അധികൃതര്‍ സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുഞ്ഞിന്റെ വായില്‍നിന്ന് കല്ല് നീക്കംചെയ്യുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. കുഞ്ഞിന്റെ വായില്‍ മാത്രമല്ല, കാല്‍ത്തുടയിലും പശയുടെ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

 

BREAKING NEWS
ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം, ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്? നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ മുഖ്യമന്ത്രി ഇനി പറയരുത്- എല്‍പിഎസ്‌ടിഉദ്യോഗാർഥികൾ
04 Nov 2026
BREAKING NEWS
ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ല, ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത്, സര്‍ക്കാര്‍ കൂടെയുണ്ട്, റാഗിങ് ഉണ്ടായാൽ കർശന നടപടിയുണ്ടാകും- വി ഡി സതീശന്‍
04 Nov 2026
BREAKING NEWS
ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്, അവനെ കൊല്ലാനാണെങ്കിൽ അവനെ സ്‌നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, അഭിരാമിന്റെ കൊലപാതകത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി പെണ്‍സുഹൃത്ത്
04 Nov 2026
BREAKING NEWS
എട്ടുനിലയിൽ പൊട്ടിയിട്ടും ആത്മവിശ്വാസം കൈവിടാതെ തള്ളിമറിച്ച് അമേരിക്കൻ പ്രസിഡന്റ് വീണ്ടും? "ഞാൻ മത്സരിച്ചിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ വിജയം നേടാമായിരുന്നു, നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി"... ചരിത്രപരമായ തോൽവിയുടെ ഉത്തരവാദിത്വം നൈസായി സഹപ്രവർത്തകരിലേക്ക് വഴിമാറ്റി ട്രംപ്, പരാജയപ്പെട്ട റ...
04 Nov 2026