പത്തനാപുരം: പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം മകളെ മുസ്ലിം ലീഗ് നേതാവ് തട്ടികൊണ്ട് പോയതായി പരാതി. പത്തനാപുരം ഇടത്തറയിൽ കഴിഞ്ഞ രാത്രി എട്ടോടെയാണ് സംഭവം.
ഇടത്തറ സ്വദേശിയായ മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷിജു വാഹിദ് പെൺകുട്ടിയെ തട്ടികൊണ്ട് പോയതായാണ് പരാതി. മകളെ പിടിച്ചിറക്കുന്നതിനിടെ തടസ്സം പിടിക്കാനെത്തിയ പിതാവിനെ ഷിജു കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
ഷിജുവിനെതിരെ വധശ്രമം, തട്ടികൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പത്തനാപുരം പൊലീസ് കേസെടുത്തു.






