BREAKING NEWS

’56 ഇഞ്ചുകാരന്റെ പോലീസിന്റേയും പട്ടാളത്തിന്റേയും മുന്നിൽ ഒരിഞ്ച് പിൻമാറാതെ മുന്നോട്ട് കുതിക്കണം, അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് ജനാധിപത്യ പ്രതിഷേധങ്ങളെ തച്ച് തകർക്കുന്നവർക്ക് നേരെ ധൈര്യപൂർവ്വം നിലകൊള്ളണം… ഡൽഹിയിൽ സമരമുഖത്തുള്ള മകൾക്ക് അമ്മയുടെ കുറിപ്പ്

· · 1 min read
Share: Copied!

ന്യൂഡൽഹി; രാജ്യ തലസ്ഥാനം പ്രക്ഷോഭച്ചൂടിൽ മുഖരിതമായിരിക്കുമ്പോൾ പോലീസിനും പട്ടാളത്തിനും മുന്നിൽ പതറാതെ മുന്നോട്ട് കുതിക്കൂവെന്ന് മകൾക്ക് കുറിപ്പുമായി അമ്മ. ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനിയും ഫ്രറ്റേണിറ്റി പ്രവർത്തകയുമായ ഹൈഫക്ക് മാതാവ് പി.ടി.പി സാജിത സമരമുഖത്തുള്ള മകൾക്കു കുറിപ്പെഴുതിയത്. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ് പിടിപി സാജിത. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ഹൈഫയെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പി.ടി.പി സാജിത ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ-

’56 ഇഞ്ചുകാരന്റെ പോലീസിന്റേയും പട്ടാളത്തിന്റേയും മുന്നിൽ ഒരിഞ്ച് പിൻമാറാതെ മുന്നോട്ട് കുതിക്കണം. അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് ജനാധിപത്യ പ്രതിഷേധങ്ങളെ തച്ച് തകർക്കുന്നവർക്ക് നേരെ ധൈര്യപൂർവ്വം നിലകൊള്ളണം. അനീതിയും അസമത്വവും വംശീയതയും പേറുന്ന ഭരണകൂടത്തിന് നേരെ സത്യത്തിന്റേയും നീതിയുടേയും മനുഷ്യത്വത്തിന്റെയും പ്രതീകമായി ഉയരണം. ഗ്യാനേഷ്‌കുമാർ രാജിവെക്കുക. എസ്‌ഐആർ റദ്ദാക്കുക.’

അതേസമയം ഡൽഹി യൂണിവേഴ്‌സിറ്റി ഫ്രറ്റേണിറ്റി ജോയിന്റ് സെക്രട്ടറിയാണ് കണ്ണൂർ സ്വദേശിനിയായ ഫൈഫ. കഴിഞ്ഞ ദിവസം പ്രക്ഷോഭത്തിനിടെ ഫൈഫയെ കസ്റ്റഡിയിലെടുക്കുന്ന ചിത്രങ്ങൾ ബിബിസിയും അൽജസീറയും ഉൾപ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഐസ നേതാവ് നേഹ ബോറയ്‌ക്കൊപ്പം കസ്റ്റഡിയിലെടുത്ത ഹൈഫയെ ദൗലത്പൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു.

മദ്യ ലഹരിയിൽ അമിതവേഗത്തിൽ കാർ ഓടിച്ച് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു, നാട്ടുകാർക്ക് നേരെ അസഭ്യവും ഭീഷണിയും; ഉച്ചയ്ക്ക് തുടങ്ങിയ അഴിഞ്ഞാട്ടം രാത്രിയിലും; മൂന്നുപേർ പിടിയിൽ, ഒരാൾ മുങ്ങി

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026