BREAKING NEWS

ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്ന മൂന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, സംഭവം അമ്മയുടെ കണ്‍മുന്നില്‍ വച്ച്, പ്രതി മാനസികാസ്വസ്ഥതയുള്ളയാളെന്ന് പൊലീസ്

· · 1 min read
Share: Copied!

കോഴിക്കോട്: ഓട്ടോറിക്ഷയിൽ  ഇരിക്കുകയായിരുന്ന മൂന്നരവയസ്സുള്ള പെൺകുട്ടിയെ മാനസികാസ്വസ്ഥതയുള്ളയാൾ എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചു. വെള്ളിയാഴ്ച വൈകീട്ട് കുറ്റിക്കാട്ടൂരായിരുന്നു സംഭവം. കുടുംബത്തിനൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടയിൽ സാധനംവാങ്ങാൻ വേണ്ടി ഓട്ടോറിക്ഷാ ഡ്രൈവർ കൂടിയായ പിതാവ് തൊട്ടടുത്ത കടയിലേക്ക് പോയപ്പോഴായിരുന്നു സംഭവം. അമ്മയുടെ കണ്‍മുന്നില്‍ വച്ചാണ് പ്രതി കുട്ടിയെ എടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചത്.

തൊട്ടടുത്ത് ഉണ്ടായിരുന്ന മെഡിക്കൽ കോളേജ് സ്റ്റേഷനിലെ പട്രോളിങ്ങിലുണ്ടായിരുന്ന പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയാണിയാളെന്ന് മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബൈജു കെ. ജോസ് പറഞ്ഞു. കുറ്റിക്കാട്ടൂർ സ്വദേശികളാണ് കുട്ടിയുടെ രക്ഷിതാക്കൾ.

മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴാണ് ഇയാൾ മാനസികാസ്വസ്ഥതയുള്ളയാളാണെന്ന് വ്യക്തമായതെന്നും പോലീസ് വ്യക്തമാക്കി. ഇതോടെ അമ്മയുടെ പരാതിയിൽ പോലീസ് തുടർനടപടിയെടുത്തില്ല. കസ്റ്റഡിയിലെടുത്ത ആളെ മാനസികാരോഗ്യകേന്ദ്രത്തിലാക്കുമെന്ന് പോലീസ് അറിയിച്ചു.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026