BREAKING NEWS

തെങ്ങിന്റെ പൂങ്കുല അടിച്ചുതെറിപ്പിക്കുന്നത് പോലെയാണ് കെ.എസ്.യു. ഗുണ്ടകൾ അനുജന്റെ തലച്ചോറ് തച്ചുപൊട്ടിച്ചത്, എന്നിട്ടും എങ്ങനെ കോൺഗ്രസിന്റെ കൂടെ നില്‍ക്കാന്‍ കഴിയുന്നു, ജി. സുധാകരന്‍ വഞ്ചകനെന്ന് എ കെ ബാലന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ജി. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ചെറ്റത്തരം’ പരാമർശത്തെ ന്യായീകരിച്ച് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ.കെ. ബാലൻ. ചെറ്റത്തരമെന്നാൽ അൽപ്പത്തരമാണെന്ന് ബാലൻ പറഞ്ഞു.

ജി. സുധാകരന്റേത് വഞ്ചന നിറഞ്ഞ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ജി. സുധാകരന്റെ നിലവിലെ രാഷ്ട്രീയ നിലപാടുകളേയും ബാലൻ രൂക്ഷമായി വിമർശിച്ചു. 1977 ഡിസംബർ ഏഴിന് പന്തളം എൻ.എസ്.എസ് കോളേജിൽവെച്ച് കെ.എസ്.യു പ്രവർത്തകർ കൊലപ്പെടുത്തിയ ജി. സുധാകരന്റെ അനുജനും എസ്.എഫ്.ഐ നേതാവുമായിരുന്ന പി.ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് വൈകാരികമായി സംസാരിച്ചുകൊണ്ടായിരുന്നു ബാലന്റെ വിമർശനം. തെങ്ങിന്റെ പൂങ്കുല അടിച്ചുതെറിപ്പിക്കുന്നത് പോലെയാണ് കെ.എസ്.യു. ഗുണ്ടകൾ അന്ന് തന്റെ അനുജന്റെ തലച്ചോറ് തച്ചുപൊട്ടിച്ചതെന്ന് സുധാകരൻ പറഞ്ഞത് ഓർമയുണ്ട്.

ഇത്ര ക്രൂരമായ അനുഭവമുണ്ടായിട്ടും പുന്നപ്ര വയലാറിന്റെ മണ്ണിൽ എൽ.ഡി.എഫിനെതിരേ മത്സരിക്കാനും കോൺഗ്രസ് സഹായത്തോടെ വോട്ടുപിടിക്കാനും സുധാകരന് എങ്ങനെ സാധിക്കുന്നുവെന്ന് അദ്ദേഹം അദ്ഭുതം പ്രകടിപ്പിച്ചു. ദീർഘകാലമായി സി.പി.എം. നേതൃനിരയിലുണ്ടായിരുന്ന സുധാകരന്റെ നിലപാടുമാറ്റത്തെ ‘ചെറ്റത്തരം’ എന്ന് മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ചെറ്റ എന്ന് വിളിക്കുന്നതിൽ തനിക്ക് അഭിമാനമേയുള്ളൂ എന്നായിരുന്നു ഇതിനോടുള്ള സുധാകരന്റെ മറുപടി.

 

BREAKING NEWS
യമുനാ നദി 30 കിലോമീറ്റർ ശുചീകരിച്ചെന്ന് മനോജ് തിവാരി; ‘എങ്കിൽ വരൂ, കുഞ്ച് ഘാട്ടിലെ നദീജലം കുടിക്കൂ‘വെന്ന് എഎപിയുടെ വെല്ലുവിളി
30 Oct 2026
BREAKING NEWS
നേഹയെപ്പോലൊരു മകളെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെയാണ് വളർത്തേണ്ടത്’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി സെൻകുമാർ
30 Oct 2026
BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026