BREAKING NEWS

വിവാഹമോചനത്തിന് കേസ് കൊടുത്തു, വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി ഭര്‍ത്താവ്, രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്കും പൊള്ളലേറ്റു

· · 1 min read
Share: Copied!

കണ്ണൂർ: കണ്ണൂരിൽ വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തില്‍ ഭാര്യയെ ഭർത്താവ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. കണ്ണൂർ പയ്യന്നൂർ കരിവെള്ളൂർ കുക്കാനത്ത് ഇന്നലെ രാത്രിയിലാണ് സംഭവം. കുക്കാനം സ്വദേശി പ്രജിഷയ്ക്കും രക്ഷിക്കാൻ ശ്രമിക്കവെ അമ്മ പത്മിനിക്കും പൊള്ളലേറ്റിറ്റുണ്ട്.

ആക്രമിക്കുന്നതിനിടെ ഭർത്താവ് സനലിനും നിസ്സാരമായി പൊള്ളലേറ്റിറ്റുണ്ട്. ഇരുവരും ഏതാനും നാളുകളായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തിലാണ് പ്രജിഷയുടെ വീട്ടിൽ അതിക്രമിച്ചു കയറി പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് തീയണച്ച് ഇവരെ ആശുപത്രിയിലെത്തിച്ചത്.

​ഗുരുതരമായി പരിക്കേറ്റ ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സനലിനെതിരെ വധശ്രമത്തിന് പയ്യന്നൂർ പൊലീസ് കേസെടുത്തു.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026