BREAKING NEWS

നാലരവയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, പിന്നാലെ മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി, മൃതദേഹം വിവസ്ത്രമായ നിലയില്‍, പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി പൊലീസ്

· · 1 min read
Share: Copied!

ബെം​ഗളൂരു: മൂന്ന് ദിവസം മുമ്പ് കാണാതായ നാലര വയസുക്കാരിയെ ക്രൂരമായി കൊല്ലപ്പട്ട നിലയിൽ കണ്ടെത്തി. വിട്ടഗനഹള്ളിക്കടുത്തുള്ള ഭോലു ഗുട്ടയിലെ യൂക്കാലിപ്‌റ്റസ്തോ ട്ടത്തിലാണ് മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ഷെഡിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. മധുരപലഹാരങ്ങളോ സമ്മാനങ്ങളോ നൽകി പ്രലോഭിപ്പിച്ചാകാം പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.​ കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിൽ കുട്ടിയെ കണ്ടത്താനായില്ല, തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്നേ ദിവസം രാത്രിയോടെയാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്.

കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. തിരിച്ചറിയാതിരിക്കാൻ പ്രതികൾ കുട്ടിയുടെ മുഖം കല്ലുകൊണ്ട് ഇടിച്ചു വികൃതമാക്കി. മൃതദേഹം പൂർണ്ണമായും വിവസ്ത്രമായ നിലയിലായിരുന്നു. അതിനാൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു.അസം സ്വദേശികളായ ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ടത്. വിട്ടസാന്ദ്രയിലെ താൽക്കാലിക ഷെഡിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

കുട്ടിയുടെ പിതാവ് അപ്പാർട്ട്‌മെന്റിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരനായും ആക്രി ശേഖരിക്കുന്നയാളായും ജോലി ചെയ്തു വരികയാണ്. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന്റെ 'കുരു പൊട്ടി'... 'അവന് 15 വയസല്ല, കുറഞ്ഞത് 20–21 വയസുണ്ടാകും,  ഒരു 15 കാരന് ഇത്രയും കരുത്തോടെ സിക്‌സറുകൾ അടിക്കാനാകില്ല, അവന്റെ അടിത്തറയ്ക്കും തോളുകൾക്കും ഇത്രയും ശക്തിയുണ്ടാകില്ല'... വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് താരം
25 Nov 2026
BREAKING NEWS
നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026