BREAKING NEWS

മുഖത്ത് മുണ്ട് ചുരുട്ടിയെറിഞ്ഞത് ചോദ്യം ചെയ്തു, സ്റ്റീല്‍ മൊന്ത കൊണ്ട് സഹതടവുകാരന്റെ തല അടിച്ചുപൊട്ടിച്ച് ക്രിമിനല്‍ കേസ് പ്രതി, വലത് തോളിനും ഗുകുതര പരിക്ക്

· · 1 min read
Share: Copied!

കാക്കനാട്: ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരനെ ക്രൂരമായി മര്‍ദിച്ച് സഹ തടവുകാരന്‍. ആക്രമണത്തിൽ ഒറ്റപ്പാലം തൃക്കുമുറി സ്വദേശി അബ്ദുൽ റഹ്മാൻ (28) ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്ക്ക് 10 തുന്നലുകളുണ്ട്.

സംഭവത്തിൽ സഹ തടവുകാരനായ രഞ്ജിത്ത്(25)നെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ജയിലിലെ ലോക്കപ്പിലായിരുന്നു സംഭവം. ലോക്കപ്പിൽ വിശ്രമിക്കുകയായിരുന്ന അബ്ദുൽ റഹ്മാന്റെ മുഖത്തേക്ക് രഞ്ജിത് മുണ്ട് ചുരുട്ടിയെറിഞ്ഞതോടെയാണ് തർക്കം തുടങ്ങിയത്. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ രഞ്ജിത്, ലോക്കപ്പിലുണ്ടായിരുന്ന സ്റ്റീൽ മൊന്ത മുണ്ടിൽ പൊതിഞ്ഞ് അബ്ദുൽ റഹ്മാന്റെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു.

ആക്രമണത്തിൽ തലയ്ക്കും വലത് തോളിനും പരിക്കേറ്റ അബ്ദുൽ റഹ്മാനെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സൈബർ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് അബ്ദുൽ റഹ്മാന് ആക്രമണം നേരിടേണ്ടി വന്നത്. അതേസമയം, അടിപിടി കേസുമായി ബന്ധപ്പെട്ടാണ് രഞ്ജിത് ജയിലിൽ റിമാൻഡിൽ കഴിയുന്നത്.

NEWS
അഭിരാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി, തലയിലും കഴുത്തിലും കണ്ണിലും നെഞ്ചിലും ക്ഷതമേറ്റതിന്റെ പാടുകൾ, മർദിച്ച ശേഷം പ്രതികൾ കൈകൊണ്ടും ബെൽറ്റ് ഉപയോഗിച്ചും കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി- പോസ്റ്റ്മോർട്ടം റിപ്പോർട്ട്!! കൊലപാകതത്തെക്കുറിച്ച് അറിവുണ്ടായിരുന്നു, തെളിവുനശിപ്പിക്കാൻ കൂട്...
05 Nov 2026
BREAKING NEWS
യുവതി പറ്റിച്ചു, സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ചു, വിവാഹ വാഗ്ദാനം നൽകി 20.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവാവിൻറെ പരാതി; കേസ്
05 Nov 2026
BREAKING NEWS
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ പ്രതി, അതിക്രമിച്ചു കയറൽ വകുപ്പും ചുമത്തി; അറസ്റ്റ്?
05 Nov 2026
BREAKING NEWS
രമേശ് ചെന്നിത്തലയെ പ്രശംസിച്ച് അമിത് ഷാ; കേരളത്തിന്റെ 'ഓപ്പറേഷൻ തൂഫാൻ'; പദ്ധതിക്ക് കേന്ദ്രസഹായം വാഗ്ദാനം; തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലേക്കും
05 Nov 2026