ബംഗലൂരു: അച്ഛനെയും മകളെയും പഞ്ചായത്ത് ഓഫീസിനുള്ളിലിട്ട് വെട്ടിക്കൊലപ്പെടുത്തി. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. രുദ്രപ്പ കുന്ദരാഗി (67), മകള്‍ ശശികല (26) എന്നിവരാണ് കൊല്ലപ്പെട്ടത്. മുന്‍ സൈനികനാണ് രുദ്രപ്പ. ആരവാടി ഗ്രാമത്തിലെ പഞ്ചായത്ത് ഓഫീസില്‍ വെച്ചായിരുന്നു കൊലപാതകം.
സ്വത്തു തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട രുദ്രപ്പയുടെ സഹോദരന്മാരും അനന്തരവനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. സ്വത്തിനെച്ചൊല്ലി 38 വര്‍ഷത്തോളമായി തര്‍ക്കം നിലനിന്നിരുന്നു.
സ്വത്തുമായി ബന്ധപ്പെട്ട രേഖകളുമായി എത്തിയ രുദ്രപ്പയെയും മകളെയും പ്രതികള്‍ ആക്രമിക്കുകയായിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ബെലഗാവി എസ്പി കെ രാജരാജന്‍ പറഞ്ഞു.





