BREAKING NEWS

കറന്റില്ല അതുകൊണ്ട് ചികിത്സയും ഇല്ല… അപസ്മാര ബാധയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ച് അധികൃതര്‍, പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

· · 1 min read
Share: Copied!

പത്തനംതിട്ട: വൈദ്യുതി ഇല്ലെന്ന കാരണം പറഞ്ഞ് രോഗിക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. പന്തളം എൻ എസ് എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അപസ്മാരബാധയെ തുടർന്നാണ് ബന്ധുക്കൾ ചേർന്ന് നൂറനാട് സ്വദേശിയായ 69 വയസുള്ള വിജയലക്ഷ്മിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്.

വൈദ്യുതി ഇല്ലെന്ന കാരണം പറഞ്ഞ് 10 മിനിറ്റോളം ചികിത്സ നൽകാതെ രോഗിയെ പുറത്ത് കിടത്തിയെന്നാണ് പരാതി. ജനറേറ്റർ പ്രവർത്തനരഹിതമാണെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞത്. രോഗിയെ മറ്റ് എവിടെയെങ്കിലും കൊണ്ടുപോകാൻ ആശുപത്രി അധികൃതർ ബന്ധുക്കളോട് നിർദ്ദേശിക്കുകയായിരുന്നു. നേരത്തെ മുതൽ വിജയലക്ഷ്മി ഈ ആശുപത്രിയിൽ ചികിത്സയിലാണെന്നും സ്ഥിരമായി കൺസൾട്ട് ചെയ്യുന്ന ഡോക്ടറുടെ സേവനത്തിനായാണ് ഇതേ ആശുപത്രിയിൽ തന്നെ എത്തിയതെന്നും ബന്ധുക്കൾ അറിയിച്ചു.

എന്നാൽ, ചില നഴ്സുമാരും ആശുപത്രിയിലെ മറ്റുചിലരും ഇത് കേൾക്കാൻ കൂടി തയ്യാറായില്ല. ഉടൻതന്നെ ബന്ധുക്കൾ കാഷ്വാലിറ്റി ഡോക്ടറെ വിവരമറിയിക്കുകയും ഡോക്ടർ എത്തി പരിശോധിക്കുകയും ആയിരുന്നു. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്നാണ് ചികിത്സ ലഭ്യമായത്. ഇത്രയും വലിയ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ ജനറേറ്ററിന്റെ തകരാർ പരിഹരിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ചതാണ് ആശുപത്രി അധികൃതരെ പ്രകോപിപ്പിച്ചത്. നിലവിൽ രോഗി അപകടനില തരണം ചെയ്തു.

BREAKING NEWS
വിമാനടിക്കറ്റ് നിരക്ക് കൂടിയാൽ യാത്ര ചെയ്യേണ്ടെന്ന് സുപ്രീം കോടതി; വർധന ചോദ്യം ചെയ്ത അഭിഭാഷകന് വാദം തുടരാൻ അനുവദിച്ചില്ല
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; കൂടെ നിൽക്കുമ്പോൾ ഒരു ധൈര്യം, പോസിറ്റിവിറ്റി, സമാധാനം;ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന...
02 Nov 2026
BREAKING NEWS
കോൺഗ്രസ് ലീഗിനെ തഴയുന്നുവെന്ന് പരാതി; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ തുടങ്ങി രാംലീല മൈതാനം വരെ ഒഴിവാക്കി; തുടർച്ചയായ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി
02 Nov 2026
BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026