കണ്ണൂര്: ഓടിക്കൊണ്ടിരിക്കുന്ന ലോറിയില് നിന്ന് ഓക്സിജന് സിലിണ്ടര് തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തളിപ്പറമ്പ് കെഎസ്ഇബി ജീവനക്കാരന് ചിറക്കല് പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ കെ.ശ്രീജിത്താണ് (48) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ വെള്ളിയാഴ്ച രാത്രി ഒന്പതരയോടെ ദേശീയപാത ചുങ്കത്ത് വച്ചാണ് അപകടമുണ്ടായത്.
ഓവര്ടേക്ക് ചെയ്യുന്നതിനിടെ ലോറിയില് നിന്ന് ഓക്സിജന് സിലിണ്ടര് തെറിച്ച് ബൈക്ക് യാത്രക്കാരന്റെ ദേഹത്താണ് വീണത്. സിലിണ്ടര് ശ്രീജിത്തിന്റെ ദേഹത്തേക്ക് വീണയുടെന് പൊട്ടിത്തെറി നടന്നുവെന്നാണ് വിവരം.ഹെല്മറ്റ് ധരിച്ചിരുന്നെങ്കിലും തകര്ന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും മരിച്ചു.
ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.അപകടകാരണത്തെക്കുറിച്ച് പൊലീസിനും പക്ഷേ വ്യക്തത വന്നിട്ടില്ല. ചിറക്കല് പട്ടേല് റോഡിന് സമീപത്തെ രാമകൃഷ്ണന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: രശ്മി. രണ്ടുമക്കളുണ്ട്.