BREAKING NEWS

വീടിന് സമീപത്ത് വച്ച് മദ്യപിച്ചത് ചോദ്യം ചെയ്തു, 70കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം ആരും കാണാതെ ഒളിപ്പിച്ചു, രണ്ട് പേര്‍ പിടിയില്‍

· · 1 min read
Share: Copied!

ലഖ്നൗ: വീടിന് സമീപം ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത 70 കാരിയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലഖ്നൗവിലുള്ള മോഹൻലാൽഗഞ്ച് മേഖലയിലാണ് ക്രൂരമായ സംഭവം നടന്നത്. സംഭവത്തിൽ രാജേഷ് എന്ന ഗുഡ്ഡു (30), ഹരിറാം റാവത്ത് (34) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് കൊലപാതക വിവരം പുറത്തുവന്നത്. കൊല്ലപ്പെട്ട വയോധികയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

വീടിനു സമീപം മദ്യപിച്ചുകൊണ്ടിരുന്ന പ്രതികളെ വയോധിക ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രതികൾ ഇവരെ ക്രൂരമായി പീഡിപ്പിക്കുകയും ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിനിടയിൽ ഇരുമ്പ് കട്ടിലിന്റെ കാലിൽ ഇടറി വീണ് വയോധികയ്ക്ക് ഗുരുതര പരിക്കേറ്റതായി പൊലീസ് പറഞ്ഞു.

കൃത്യത്തിനുശേഷം കൊലപാതകം മറച്ചുവെക്കുന്നതിനായി പ്രതികൾ മൃതദേഹം വീടിന് പിന്നിലെ ഇരുണ്ട ഭാഗത്തേക്ക് മാറ്റിയിടുകയായിരുന്നു. മോഹൻലാൽഗഞ്ച് പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പ്രദേശവാസികളിൽ നിന്നുള്ള വിവരങ്ങളും ശേഖരിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026