BREAKING NEWS

യുകെയില്‍ പഠിക്കാന്‍ വിസ ലഭിച്ചില്ല, മനോവിഷമം താങ്ങാനാകാതെ 25കാരി ആത്മഹത്യ ചെയ്തു

· · 1 min read
Share: Copied!

കാട്ടാക്കട: യുകെയിൽ ഉപരിപഠനത്തിന് വിസ ലഭിക്കാത്തതിന്‍റെ വിഷമത്തിൽ 25 കാരി വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ. പൂവച്ചൽ മുളമൂട് ബിഎസ് ഭവനിൽ ബാബു – സിന്ധു ദമ്പതികളുടെ മകൾ അഞ്ജനയാണ് മരിച്ചത്. ഡോക്ടർ അസിസ്റ്റന്റ് കോഴ്സ് പഠനം പൂർത്തിയാക്കി നിൽക്കുകയായിരുന്നു അഞ്ജന.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മരിച്ച നിലയിൽ കാണുന്നത്. മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് മാതാവ് വാതിൽ തട്ടി വിളിക്കുകയും തുറക്കാത്തതിനെ തുടർന്ന് ചവിട്ടിത്തുറന്ന് നോക്കുകയുമായിരുന്നു. ഉടൻതന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ജനയുടെ അനുജൻ യുകെയിലാണ് പഠിക്കുന്നത്.

അഞ്ജനയ്ക്കും യുകെയിൽ പോയി പഠനം നടത്താൻ വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അവിടേക്ക് പോകാൻ വിസ ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നത്. വിസ വരാത്തതിനെ തുടർന്ന് കുടുംബത്തിൽ ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും വിവരമുണ്ട്. ഇൻക്വസ്റ്റ് നടപടികൾ നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

BREAKING NEWS
അരുണാചലിൽ പുതിയ പാർട്ടി- എ.ജെ.പി ; രൂപീകരണത്തിനു പിന്നിലെ കറുത്ത കരങ്ങൾ അമിത് ഷായുടെതെന്ന് കോൺഗ്രസ്, ‘സ്വയം പ്രഖ്യാപിത ചാണക്യനെ’ പരിഹസിച്ച് ജയറാം രമേശ്
04 Nov 2026
BREAKING NEWS
' ഞങ്ങൾ ട്രംപിനെ കൊല്ലും'- ക്യാപ്ഷൻ, ജയിലഴിക്കുള്ളിൽ തലകുനിച്ച് നിൽക്കുന്ന ട്രംപ്, മുഖത്ത് രക്തം പുരണ്ടിരിക്കുന്നു, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പഴകി കീറിയ അമേരിക്കൻ, ഇസ്രയേൽ പതാകകളും...മറ്റൊരിടത്ത് ട്രംപിന്റെ മുഖത്ത് ചവിട്ടി നിൽക്കുന്ന മനുഷ്യൻ- ഇറാൻ തലസ്ഥാനത്ത് യുഎസ് പ്രസിഡന്റിനെതിരെ ഭീഷണി ഉയർത്തി ...
04 Nov 2026
BREAKING NEWS
ഇറാൻ വിരൽ കാഞ്ചിയിൽ വെച്ച് യുദ്ധത്തിന് തയ്യാറായി നിൽക്കുകയാണ്... മറ്റൊരു യുദ്ധം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് വാഷിങ്ടണാണ്, യുദ്ധം ഒഴിവാക്കാനുള്ള പന്ത് ഇപ്പോൾ അമേരിക്കയുടെ കോർട്ടിലാണ്, വീണ്ടും ആക്രമിച്ചാൽ അതിരുകളില്ലാതെ തിരിച്ചടിക്കും- മുന്നറിയിപ്പുമായി ഇറാ...
04 Nov 2026
BREAKING NEWS
കളിച്ചുപിടിച്ച് തോളിൽ കയ്യിട്ടു നടക്കുന്ന ബിബി ശശിയാകുമോ? അമേരിക്കയിലെ ജനങ്ങൾക്ക് എന്നെ മടുത്താൽ ഞാൻ ഇസ്രയേലിലേക്ക് താമസം മാറി പ്രധാനമന്ത്രിയാകും, അവിടെ എനിക്ക് 99% അം​ഗീകാരമുണ്ട്!! ഇസ്രയേലിന് ഇനി സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ല, ഈ വർഷത്തോടെ നിർത്തലാക്കും- ട്രംപ്
04 Nov 2026