BREAKING NEWS

ലോണ്‍ ആപ്പില്‍ നിന്നും 10,000 രൂപ ലോണ്‍ എടുത്തു, തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണി, പിന്നാലെ നഗ്ന ഫോട്ടോകള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു, മനോവിഷമത്തിലായിരുന്ന 25 കാരനെ കാണാതായി

· · 1 min read
Share: Copied!

കോഴിക്കോട്:    ലോണ്‍ ആപ്പുകാരുടെ ഭീഷണിക്കു പിന്നാലെ വടകരയില്‍ 25കാരനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് കാണാതായത്. ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നിറങ്ങിയത്.

ഇക്കഴിഞ്ഞ 13ാം തീയതി മുതലാണ് യുവാവിനെ കാണാതായത്. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും 10,000 രൂപ ലോണ്‍ എടുത്തിരുന്നു.

ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനാല്‍ നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നതായി കുടുംബം പറയുന്നു. വിഷ്ണുവിന്റെ മോര്‍ഫ് ചെയ്ത നഗ്‌ന ഫോട്ടോകള്‍ ലോണ്‍ ആപ്പ് കമ്പനി നിരവധിപേര്‍ക്ക് അയച്ച് നല്‍കിയിട്ടുണ്ടായിരുന്നു. ലോണ്‍ ആപ്പിന്റെ ഭീഷണി ഭയന്ന് ആണ് നാടുവിട്ടതെന്നാണ് കുടുംബത്തിന് സംശയം.

 

BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026
BREAKING NEWS
റോഡരികിലൂടെ നടന്നുപോകവെ കാറിടിച്ച് തെറിപ്പിച്ചു; ആശുപത്രിയിലെത്തിക്കാൻ ആരും കൂട്ടാക്കിയില്ല; പത്ത് മിനിറ്റോളം രക്തം വാർന്ന് കിടന്നു; ചികിത്സയിലായിരുന്ന 62കാരന് ദാരുണാന്ത്യം
02 Nov 2026
BREAKING NEWS
പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് 16കാരിയെ പീഡിപ്പിച്ച കേസ്; സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികളെ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നതിൽ അന്വേഷണം; നിയാസ് ജൗഹരിയുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം
02 Nov 2026