BREAKING NEWS

ജീന്‍സും ടോപ്പും ദരിക്കാന്‍ അനുവദിച്ചില്ല, വിദേശത്തേക്ക് പോകുന്നതിനോടും എതിര്‍പ്പ്, പിതാവിനു നേരെ വെടിയുതിര്‍ത്ത് 21കാരി

· · 1 min read
Share: Copied!

അമൃത്സർ: ജീൻസും ടോപ്പും ധരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 21 കാരി പിതാവിന് നേരെ വെടിയുതിർത്തു. ഖൽചിയാൻ ഗ്രാമത്തിലാണ് സംഭവം. പരിക്കേറ്റ പിതാവ് പർമീന്ദർ സിങ്ങിനെ ഗുരുനാനാക്ക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇയാളുടെ നില തൃപ്തികരമാണ്. പ്രതിയായ സ്‌നേഹ്ദീപ് കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛനും മകളും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. മകൾ ജീൻസും ടോപ്പും ധരിക്കുന്നതിനെ അച്ഛൻ എതിർത്തിരുന്നു. വിദേശത്ത് പോകുന്നതിനെയും എതിർത്തു.

പർമീന്ദർ സിങ്ങിന്റെ തോളിലും മുതുകിലുമാണ് വെടിയേറ്റത്. പ്രതിയിൽ നിന്ന് ലൈസൻസുള്ള റിവോൾവർ പൊലീസ് കണ്ടെത്തി. പർമീന്ദർ സിങ്ങിന്റെ പേരിലാണ് തോക്കിന്റെ ലൈസൻസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026