BREAKING NEWS

ആരും കാണാതെ പെണ്‍കുട്ടിയുടെ വീട്ടില്‍കയറി, പിന്നാലെ തൂങ്ങിമരിച്ച് 17കാരന്‍, കൊലപാതകമെന്ന് കുടുംബം

· · 1 min read
Share: Copied!

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ പതിനേഴുകാരനെ പെണ്‍സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫരീദാബാദിലെ ശിവ് ശക്തി എൻക്ലേവിലുള്ള പെൺസുഹൃത്തിന്റെ വീട്ടിൽ വച്ചാണ് 17കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 17കാരൻ പ്രണയാഭ്യർഥന നടത്തി പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. വീട്ടുകാരും സ്കൂൾ അധികൃതരും ഇടപെട്ടതോടെ ഇനി പെൺകുട്ടിയെ പിന്തുടരുകയോ ശല്യപ്പെടുത്തുകയോ അവളുടെ വീടിനടുത്ത് പോകുകയോ ചെയ്യില്ലെന്ന് അവൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആൺകുട്ടി വീണ്ടും പെൺകുട്ടിയുടെ വീടിന് സമീപമെത്തി.

ആ സമയത്ത് പെൺകുട്ടിയും അവളുടെ നാല് വയസ്സുകാരൻ സഹോദരനും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പതിനേഴുകാരനെ കണ്ടതോടെ മുത്തശ്ശി അവനോട് പോകാൻ ആവശ്യപ്പെട്ടു. പിന്നാലെ അവൻ വീടിന് സമീപത്ത് നിന്ന് പോയെങ്കിലും മിനിറ്റുകൾക്കകം വീണ്ടും എത്തി ആരും അറിയാതെ വീടിനുള്ളിൽ കയറുകയായിരുന്നു. ശേഷം പെൺകുട്ടിയുടെ കുടുംബം വീടിന്റെ താഴത്തെ നിലയിൽ നടത്തിയിരുന്ന ബുട്ടീക്കിൽ കയറുകയും അവിടെവച്ച് ആത്മഹത്യ ചെയ്തെന്നും പെൺകുട്ടിയുടെ കുടുംബം പൊലീസിനെ അറിയിച്ചു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി അവനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ പതിനേഴുകാരനെ പെൺകുട്ടിയുടെ വീട്ടുകാർ കൊലപ്പെടുത്തിയതാണെന്നും ആത്മഹത്യയെന്ന് വരുത്തിതീർക്കാനായി കെട്ടിത്തൂക്കുകയായിരുന്നെന്നും കുടുംബം ആരോപിച്ചു.

സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ പതിനേഴുകാരന്റെ കുടുംബാംഗങ്ങൾ പെൺകുട്ടിയുടെ വീട്ടിലെത്തുകയും വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തു. വീടിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കൾ തല്ലിപ്പൊട്ടിക്കുകയും മോഷ്ടിക്കുകയും ചെയ്തെന്നും പൊലീസ് പറഞ്ഞു. ഇരു വീട്ടുകാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ടു പൊലീസുകാർക്കും പരുക്കേറ്റു. പൊലീസുകാരുടെ പരാതിയിൽ സംഭവ സ്ഥലത്തെത്തിയ 9 പേർക്കെതിരെ കേസെടുത്തു.

BREAKING NEWS
കടലിൽ ഇറങ്ങി പരിധിവിട്ട് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പ് നൽകി; സന്ദർശകർക്ക് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് മർദനം, ബിയർ കുപ്പി ഉപയോഗിച്ചും ആക്രമണം; സ്ത്രീകൾ അടക്കമുള്ള സംഘം കസ്റ്റഡിയിൽ
04 Nov 2026
BREAKING NEWS
അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി ഇ.ഡി, രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി, മഹാരാഷ്ട്രയിലെ ഓഫീസ് കെട്ടിടം എന്നിവ ഉൾപ്പെടുന്നു
04 Nov 2026
BREAKING NEWS
അരുണാചലിൽ പുതിയ പാർട്ടി- എ.ജെ.പി ; രൂപീകരണത്തിനു പിന്നിലെ കറുത്ത കരങ്ങൾ അമിത് ഷായുടെതെന്ന് കോൺഗ്രസ്, ‘സ്വയം പ്രഖ്യാപിത ചാണക്യനെ’ പരിഹസിച്ച് ജയറാം രമേശ്
04 Nov 2026
BREAKING NEWS
' ഞങ്ങൾ ട്രംപിനെ കൊല്ലും'- ക്യാപ്ഷൻ, ജയിലഴിക്കുള്ളിൽ തലകുനിച്ച് നിൽക്കുന്ന ട്രംപ്, മുഖത്ത് രക്തം പുരണ്ടിരിക്കുന്നു, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും പഴകി കീറിയ അമേരിക്കൻ, ഇസ്രയേൽ പതാകകളും...മറ്റൊരിടത്ത് ട്രംപിന്റെ മുഖത്ത് ചവിട്ടി നിൽക്കുന്ന മനുഷ്യൻ- ഇറാൻ തലസ്ഥാനത്ത് യുഎസ് പ്രസിഡന്റിനെതിരെ ഭീഷണി ഉയർത്തി ...
04 Nov 2026