BREAKING NEWS

പ്രണയബന്ധം ഉപേക്ഷിക്കാന്‍ 16കാരിയെ മന്ത്രവാദിനിയുടെ അടുത്തുകൊണ്ടുപോയി, യാത്രയ്ക്കിടെ ഉറങ്ങുകയായിരുന്ന കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്, മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി, മൃതദേഹം ഉപേക്ഷിച്ചത് റോഡരികില്‍, പിന്നാലെ കാണാനില്ലെന്ന നാടകം

· · 1 min read
Share: Copied!

ലക്‌നൗ :ആൺസുഹൃത്തുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തയ്യാറാവാതിരുന്നതിനെ തുടർന്ന് 16 കാരിയെ പിതാവ് കൊലപ്പെടുത്തി. പിന്നാലെ മകളെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. മുപ്പത്തിനാലുകാരന്‍ വിജയ കുമാർ ചൗബേ പിടിയില്‍. 2026 ഏപ്രിൽ 16 നാണ് ഇന്റഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസൽ സിസ്റ്റം (ഐജിആർഎസ്) പോർട്ടൽ വഴി മകൾ വന്ദന ചൗബേയെ കാണാനില്ലെന്ന് പിതാവ് വിജയ കുമാർ ചൗബേ ഉത്തർപ്രദേശ് പൊലീസിന് പരാതി സമർപ്പിക്കുന്നത്. ഏപ്രിൽ 13 മുതലാണ് വന്ദനയെന്ന പതിനാറുകാരിയെ കാണാതാവുന്നത്. അന്വേഷണം ഏറ്റെടുത്ത യുപി പോലീസ് ദിവസങ്ങൾക്കകം വന്ദനയുടെ മൃതദേഹം കണ്ടെത്തി. അന്വേഷണത്തില്‍ പിതാവ് തന്നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി.

2025 ഓഗസ്റ്റിൽ വന്ദന ചൗബേ തന്റെ കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. തുടർന്ന് കുടുംബം നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തി. വന്ദനയെ തിരികെ വീട്ടിലെത്തിക്കുകയും കാമുകനെ മൂന്നു മാസത്തേക്ക് ജയിലിലടക്കുകയും ചെയ്തിരുന്നു. നവംബറിൽ ജയിലിനിന്നും പുറത്തിറങ്ങിയ ഇയാളുമായി വന്ദന ബന്ധം തുടർന്നാണ് പിതാവിനെ ചൊടിപ്പിച്ചത്. മകൾക്ക് ഇയാളുമായുള്ള ബന്ധം കുടുംബത്തിന് നാണക്കേടുണ്ടാക്കുമെന്ന് വിശ്വസിച്ച വിജയ കുമാർ ചൗബേ സുഹൃത്ത് അബ്ദുൽ മാനാനുമായി ചേർന്ന് മകളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. മകൾ പ്രണയബന്ധം ഉപേക്ഷിക്കാനായി രാജസ്ഥാനിലെ മന്ത്രവാദിയെ കാണാൻ തീരുമാനിച്ചു. ഒരു കാർ വാടകക്കെടുത്ത് ഏപ്രിൽ 13 ന് ചൗബെയും മനാനും വന്ദനയും യാത്ര ആരംഭിക്കുകയും ചെയ്തു.

എന്നാൽ യാത്രക്കിടെ ബരാബങ്കിയിലെത്തിയപ്പോൾ കാർ നിർത്തി ഉറക്കത്തിലായിരുന്ന മകളെ ഇയാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ആളെ തിരിച്ചറിയാതിരിക്കാൻ ആസിഡൊഴിച്ച് മുഖം വികൃതമാക്കി. അടുത്തുള്ള ശാരദ കനാലിൽ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു പദ്ധതിയെങ്കിലും റോഡിലൂടെ നിരവധി വാഹനങ്ങളെത്തിയതിൽ പരിഭ്രാന്തരായ ഇരുവരും മൃദദേഹം വഴിയരികിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

BREAKING NEWS
’പ്രായമായവരെ വീട്ടിൽനിന്ന് ഇറക്കിവിട്ടാൽ 3 വർഷം തടവ്; സ്വത്ത് തട്ടിയെടുത്താലും ശിക്ഷ, ആരും ഒറ്റയ്ക്കാകരുത്’: വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി
13 Oct 2026
BREAKING NEWS
മുഴുവൻ ശമ്പളവും വേണം, മാതാപിതാക്കളുടെ വീട് അമ്മായിയമ്മയുടെ പേരിലേക്കു മാറ്റണം, ഭർതൃപിതാവിന് ഒരു കോടി വിലയുള്ള ഫ്ലാറ്റ്, സ്ത്രീധന പീഡനം, ഒടി ജീവനക്കാരി ജാവനൊടുക്കി
13 Oct 2026
BREAKING NEWS
പാലക്കാട് മൂലത്തറ കള്ള് ഷാപ്പിനടുത്ത് ഭിക്ഷാടകനെ തല്ലിക്കൊന്നു; കൊലപാതകമാണെന്ന് തെളിഞ്ഞത് പോസ്റ്റുമോർട്ടത്തിലൂടെ; അഞ്ച് പേർ പിടിയിൽ
13 Oct 2026
BREAKING NEWS
പാക്കിസ്ഥാനിൽ സൈനിക പരിശീലന വിമാനം തകർന്നുവീണു; രണ്ട് പൈലറ്റുമാർക്കും ദാരുണാന്ത്യം
13 Oct 2026