തിരുവനന്തപുരം: കേൾവിപരിമിതിയുള്ള 13കാരിയെ കയറുകൊണ്ട് കെട്ടിയിട്ട് അഗതി മന്ദിരം ജീവനക്കാര്‍. തിരുവനന്തപുരം ശ്രീകാരുണ്യ മിഷൻ അഗതി മന്ദിരത്തിനെതിരെയാണ് പരാതി. കുട്ടിയുടെ കയ്യിൽ നീരുകളും പാടുകളും കണ്ടെത്തി.
ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ശ്രീകാരുണ്യ മിഷൻ ഹോമിൽ പാർപ്പിക്കുകയായിരുന്നു. കുട്ടി ജന്മനാ ബധിരയും മൂകയുമാണ്. എന്നാൽ കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചതുകൊണ്ടാണ് കെട്ടിയിട്ടതെന്ന് പൂവർ ഹോം അധികൃതർ പറയുന്നു. കു
ട്ടി ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിഷയത്തിൽ സിഡബ്ല്യുഡി ചെയർമാൻ റിപ്പോർട്ട് തേടി.
















































