BREAKING NEWS

അവള്‍ക്ക് നടക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല, ബലാത്സംഗത്തിനിടയില്‍ ബാക്കിന് പരിക്കേറ്റു, പിന്നീട് ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല, സംവിധായകന്‍ ലിജു കൃഷ്ണക്കെതിരായ ബലാത്സംഗക്കേസില്‍ വെളിപ്പെടുത്തലുമായി നടി സജിത മഠത്തില്‍

· · 1 min read
Share: Copied!

കോഴിക്കോട്: സംവിധായകന്‍ ലിജു കൃഷ്ണക്കെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരിക്ക് പിന്തുണയുമായി നടി സജിത മഠത്തില്‍. അതീവ കഠിനമായ സാഹചര്യത്തിലൂടെയാണ് പെണ്‍കുട്ടി കടന്നുപോയതെന്നും കേസ് ജയിച്ചതിനെ തുടര്‍ന്ന് സംവിധായകന്‍ മാധ്യമങ്ങളില്‍ പറയുന്ന ഗൂഢാലോചന തിയറികേട്ടപ്പോള്‍ അത്ഭുതം തോന്നിയെന്നും സജിത മഠത്തില്‍ പറയുന്നു.

കേസില്‍ സംവിധായകന്‍ ലിജു കൃഷ്ണയെ കോടതി കുറ്റമുക്തനാക്കിയിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് ഡബ്ല്യുസിസിക്ക് വന്ന ഒരു ഇമെയിലിന്റെ തുടര്‍ച്ചയായാണ് ജീവിതത്തില്‍ യാതൊരു പരിചയവുമില്ലാത്ത ആ പെണ്‍കുട്ടിയെ കാക്കനാടുള്ള മജിസ്‌ട്രേറ്റിന്റെ വീട്ടുമുറ്റത്തു വെച്ച് താന്‍ കണ്ടതെന്ന് സജിത മഠത്തില്‍ പറയുന്നു. ഇരുപതുകളിലുള്ള ഒരു പെണ്‍കുട്ടി. മുപ്പതു കിലോ പോലും തൂക്കം കാണില്ല. അവള്‍ക്ക് നടക്കാന്‍ പരസഹായം വേണമായിരുന്നു. ബലാത്സംഗത്തിനിടയില്‍ അവളുടെ ബാക്കിന് പരിക്ക് പറ്റിയിരുന്നു. കഠിനമായ രക്തസ്രാവം അവളെ തളര്‍ത്തിയിരുന്നു. മൊഴി കൊടുക്കാനുള്ള മാനസികാവസ്ഥ പോലും അവള്‍ക്കുണ്ടായിരുന്നില്ല.

ആ പരിചയപ്പെടല്‍ വേദനിപ്പിക്കുന്ന ഒരു ചിത്രമായി ഇന്നും മനസ്സിലുണ്ട്. പിന്നീട് ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല. ചില സഹായങ്ങള്‍ക്ക് വിളിച്ചിരുന്നു. പറ്റാവുന്നത് ചെയ്തിരുന്നു. ആറു വര്‍ഷത്തോളം കഠിനമായ നിയമ പോരാട്ടങ്ങളിലൂടെ അവള്‍ കടന്നു പോയി. ആരെയും കാണാന്‍ ഉള്ള അവസ്ഥ അവള്‍ക്കില്ല എന്നറിയാം.എങ്കിലും മനസ്സുകൊണ്ട് ചേര്‍ത്ത് പിടിക്കുന്നു. പോരാടി തോറ്റവരുടെതു കൂടിയാണ് ഈ ലോകം. കൂടെ ഉണ്ട് എന്നു പോലും പറയാന്‍ സാധിക്കാത്തവിധം ഞാനും തളര്‍ന്നിരിക്കുന്നു -സജിത മഠത്തില്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

BREAKING NEWS
ആളുകളുടെ പിന്നിൽനിന്ന് നിരന്തരം കുത്തുന്നയാളാണ് ശരദ് പവാർ, അദ്ദേഹത്തിന് യഥാർഥത്തിൽ ഒരു പ്രത്യയശാസ്ത്രവുമില്ല... പ്രസ്താവന നടത്തി 24 മണിക്കൂറിനുള്ളിൽ നിലപാട് മാറ്റി കോൺ​ഗ്രസ് നേതാവ്!! ബില്ലിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ കാലിൽ തലവെച്ച് ഞാൻ മാപ്പുപറയും, പൊതുസ്ഥലത്ത് വെച്ചുതന്നെ ക്ഷമാപ...
29 Nov 2026
BREAKING NEWS
പുലർച്ചെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 14 കാരൻ നാട്ടുകാരും കൂട്ടുകാരും നോക്കി നിൽക്കെ മുങ്ങി മരിച്ചു, കുളത്തിൽ മുങ്ങിത്താണ കുട്ടിയെ പുറത്തെടുത്തത് അ​ഗ്നിശമന സേനയെത്തി
29 Nov 2026
BREAKING NEWS
ട്രെയിൻ കോച്ചിനുള്ളിൽ പൂക്കളും അലങ്കാരങ്ങളും ഒരുക്കി പ്രീ വെഡ്ഡിങ് ആഘോഷം, നടപടിയുമായി റെയില്‍വേ
29 Nov 2026
BREAKING NEWS
തിരികെ പോകുമെന്ന തീരുമാനത്തിലുറച്ച് ഷെയ്ഖ് ഹസീന; ഡിസംബർ 16ന് റോഡ് മാർഗം മടങ്ങും; ബം​ഗാൾ,ത്രിപുര അതിർത്തികളിൽ കനത്ത സുരക്ഷാ വിന്യാസം; ബംഗ്ലാദേശിൽ 120 പ്ലാറ്റൂൺ സേനയെ സജ്ജമാക്കി; 'വന്നാൽ അറസ്റ്റ് ചെയ്യും'; നിലപാട് ആവർത്തിച്ച് സർക്കാർ
29 Nov 2026