BREAKING NEWS

താമരശ്ശേരിയിൽ 20-കാരിയെ പരിചയക്കാരായ യുവാക്കൾ കാറിൽ കയറ്റിക്കൊണ്ടുപോയി മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകിയശേഷം ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ പകർത്തി ഭീഷണി, വീണ്ടും പലതവണ പീഡനത്തിന് ഇരയാക്കിയെന്ന് പരാതി; ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റിൽ

· · 1 min read
Share: Copied!

കോഴിക്കോട്: താമരശ്ശേരിയിൽ 20-കാരിയെ പലതവണ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ സ്വകാര്യ ബസ് ജീവനക്കാരായ രണ്ടുപേർ അറസ്റ്റിൽ. ബസ് ഡ്രൈവർ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ സ്വദേശി കെ.കെ. അനീഷ്, ക്ലീനർ വെസ്റ്റ് കൈതപ്പൊയിൽ പുഴക്കുന്നുമ്മൽ വീട്ടിൽ സജിത് എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ മുതൽ പലതവണയായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. താമരശ്ശേരി ചുരത്തിന് സമീപം നിർത്തിയിട്ട ബസിനുള്ളിൽവെച്ചും പീഡിപ്പിച്ചതായി പരാതിയിലുണ്ട്.

താമരശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതിക്കാരി. യുവതിയുടെ കുടുംബവുമായി പരിചയമുണ്ടായിരുന്ന പ്രതികൾ ഈ ബന്ധം മുതലെടുത്താണ് ആദ്യമായി പീഡിപ്പിച്ചതെന്നാണ് പരാതി. കാറിൽ കയറ്റിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകിയശേഷം പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു.

സ്വകാര്യ ബസ് നിർത്തിയിടുന്ന താമരശ്ശേരി ചുരത്തിന് സമീപത്തുവെച്ച് ബസിനുള്ളിലും യുവതിയെ പീഡിപ്പിച്ചതായാണ് ആരോപണം. പീഡനം തുടർന്നതോടെയാണ് യുവതി ആദ്യം കൊടുവള്ളി പോലീസിൽ പരാതി നൽകിയത്. പിന്നീട് കാക്കൂർ പോലീസിലും പരാതി നൽകി. സംഭവം നടന്നത് താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി താമരശ്ശേരി പോലീസിന് കൈമാറുകയായിരുന്നു.

തുടർന്ന് അന്വേഷണം നടത്തിയ താമരശ്ശേരി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

പ്രസവം കഴിഞ്ഞ് ദിവസങ്ങൾ മാത്രം; കുടുംബത്തെ കാണാൻ അനുവാദം ചോദിച്ച 14-കാരിയെ തല്ലിക്കൊന്ന് ഭർത്താവ്

BREAKING NEWS
'എസ്എംഎ മരുന്ന് സർക്കാരിന്റെ കൈവശമുണ്ട്, 12 വയസ്സുവരെയുള്ളവർക്ക് സൗജന്യമായി നൽകും; ക്യാമ്പയിനിലൂടെ എന്തിന് പണം സമാഹരിക്കുന്നു?': ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ
28 Nov 2026
BREAKING NEWS
ഫോൺ പലപ്പോഴും എൻഗേജ്ഡ്, ഇതേ ചൊല്ലി നിരന്തരം വഴക്ക്, മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം
28 Nov 2026
BREAKING NEWS
എഫ് ട്യൂണ്‍ ക്രീം ഉപയോഗിച്ച് മുഖം പൊള്ളിയതുപോലെയായി, ചികിത്സയ്ക്ക് വന്‍ തുക ചെലവായി, രണ്ടാമത് ഡോക്ടറെ കണ്ടപ്പോഴും അതേ ക്രീം തന്നെ കുറിച്ച് നല്‍കി, വെളിപ്പെടുത്തലുമായി യുവതി
28 Nov 2026
BREAKING NEWS
ഷാഫി പറമ്പിലിന് കൊറിയർ വഴി ഗർഭനിരോധന ഉറകൾ; ‘നിങ്ങളുടെ യാത്രകളിൽ കൂടെ കരുതേണ്ട അത്യാവശ്യ ഘടകമാണ് ഇതിലുള്ളത്; പ്രിയ ശിഷ്യന് പറ്റിയ അബദ്ധം താങ്കൾക്ക് വരാതിരിക്കട്ടെ’എന്ന കുറിപ്പും; ദൃശ്യങ്ങൾ പ്രചരിക്കുന്നത് യൂത്ത് കോൺഗ്രസിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ; എസ്‌പിക്ക് പരാതി
28 Nov 2026