BREAKING NEWS

പ്രസവം കഴിഞ്ഞ് ദിവസങ്ങൾ മാത്രം; കുടുംബത്തെ കാണാൻ അനുവാദം ചോദിച്ച 14-കാരിയെ തല്ലിക്കൊന്ന് ഭർത്താവ്

· · 1 min read
Share: Copied!

ടെഹ്റാൻ: കുടുംബത്തെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട 14-കാരിയെ ഭർത്താവ് അടിച്ചുകൊന്നു. ഇറാനിലെ കെർമാൻ പ്രവിശ്യയിലാണ് നടുക്കുന്ന സംഭവം. സൊഗന്ദ് മൊഷ്തരേക്കി എന്ന കൗമാരക്കാരിയാണ് കൊല്ലപ്പെട്ടത്. 20-കാരനായ ഭർത്താവാണ് കൊലപാതകം നടത്തിയത്. പ്രസവം കഴിഞ്ഞ് ദിവസങ്ങൾക്കകമായിരുന്നു ക്രൂരത. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് ഭർത്താവ് കുറ്റസമ്മതം നടത്തിയതായി ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് (ഐഎച്ച്ആർ) റിപ്പോർട്ട് ചെയ്തു.

പ്രസവത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സൊഗന്ദ് വാഹനാപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി പിന്നീട് കുഞ്ഞിന് ജന്മം നൽകി. എന്നാൽ അധികം വൈകാതെ ഭർത്താവിന്റെ മർദനമേറ്റ് മരിക്കുകയായിരുന്നു. സ്വന്തം കുടുംബത്തെ സന്ദർശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

സൊഗന്ദിനെ സ്വന്തം കുടുംബവുമായി ബന്ധപ്പെടാൻ ഭർത്താവ് അനുവദിച്ചിരുന്നില്ലെന്ന് ഐഎച്ച്ആർ പറയുന്നു. ഭർത്താവ് പുറത്തുപോകുമ്പോൾ പെൺകുട്ടിയെ വീട്ടിനുള്ളിൽ പൂട്ടിയിടുകയും ചെയ്തിരുന്നു. ഇറാനിലെ നിർബന്ധിത വിവാഹങ്ങളുടെ ഭീകരമായ പ്രത്യാഘാതങ്ങളാണ് സംഭവത്തിലൂടെ പുറത്തുവരുന്നതെന്ന് മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടി. വിവേചനപരമായ നിയമങ്ങളും പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് തടസ്സമാകുന്നുണ്ടെന്നും കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കാത്ത സാഹചര്യം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നുണ്ടെന്നും സംഘടന ആരോപിച്ചു.

സൊഗന്ദ് കൊല്ലപ്പെട്ട അതേ ദിവസം ഫാർസ് പ്രവിശ്യയിൽ സെപിദെ റഈസി എന്ന 21-കാരിയും കൊല്ലപ്പെട്ടിരുന്നു. ഗർഭിണിയായിരുന്ന യുവതിയും നിർബന്ധിത വിവാഹത്തിന്റെ ഇരയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഭർത്താവാണ് സെപിദെയെ കൊലപ്പെടുത്തിയത്.

ഇറാനിൽ ഈ മാസം റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റൊരു ക്രൂരസംഭവത്തിൽ 19-കാരിയായ ഹെലിയ ഫത്താഹിയും കൊല്ലപ്പെട്ടിരുന്നു. രണ്ടുമാസം ഗർഭിണിയായിരുന്ന ഹെലിയയെ മാതാപിതാക്കൾ കൊലപ്പെടുത്തിയെന്നാണ് ആരോപണം. ഒരു യുവാവുമായുള്ള ബന്ധത്തെത്തുടർന്ന് ഗർഭിണിയായ വിവരം കുടുംബത്തെ അറിയിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഹെലിയയെ നിർബന്ധിച്ച് അപസ്മാരത്തിനുള്ള മരുന്നിന്റെ മുപ്പതോളം ഗുളികകൾ കഴിപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തെന്നാണ് ആരോപണം. പിന്നീട് തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് ചില റിപ്പോർട്ടുകളിൽ 16 എന്നും പരാമർശിക്കുന്നുണ്ട്.

പടിഞ്ഞാറൻ ഇറാനിലെ സനന്ദജിലായിരുന്നു സംഭവം. ഹെലിയയുടെ മാതാപിതാക്കളായ വോറിയ ഫത്താഹിയെയും ലൈല വെയ്സിനെയും അധികൃതർ അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റസമ്മതം നടത്തിയതായും റിപ്പോർട്ടുണ്ട്. ഹെലിയയുടെ കൊലപാതകത്തെ ‘ദുരഭിമാനക്കൊല’ എന്നാണ് ഹെങാവ് ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സും ഹാനയും വിശേഷിപ്പിച്ചത്.

തുടർച്ചയായി പുറത്തുവരുന്ന ഇത്തരം സംഭവങ്ങൾ ഇറാനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളുടെ ഗൗരവം വീണ്ടും ചർച്ചയാക്കുകയാണ്. നിർബന്ധിത വിവാഹം, കുടുംബനിയന്ത്രണം, ദുരഭിമാനക്കൊല തുടങ്ങിയവയ്ക്കെതിരെ ശക്തമായ നടപടികൾ വേണമെന്ന ആവശ്യവും മനുഷ്യാവകാശ സംഘടനകൾ ഉയർത്തുന്നു.

BREAKING NEWS
'എസ്എംഎ മരുന്ന് സർക്കാരിന്റെ കൈവശമുണ്ട്, 12 വയസ്സുവരെയുള്ളവർക്ക് സൗജന്യമായി നൽകും; ക്യാമ്പയിനിലൂടെ എന്തിന് പണം സമാഹരിക്കുന്നു?': ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ
28 Nov 2026
BREAKING NEWS
ഫോൺ പലപ്പോഴും എൻഗേജ്ഡ്, ഇതേ ചൊല്ലി നിരന്തരം വഴക്ക്, മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം
28 Nov 2026
BREAKING NEWS
എഫ് ട്യൂണ്‍ ക്രീം ഉപയോഗിച്ച് മുഖം പൊള്ളിയതുപോലെയായി, ചികിത്സയ്ക്ക് വന്‍ തുക ചെലവായി, രണ്ടാമത് ഡോക്ടറെ കണ്ടപ്പോഴും അതേ ക്രീം തന്നെ കുറിച്ച് നല്‍കി, വെളിപ്പെടുത്തലുമായി യുവതി
28 Nov 2026
BREAKING NEWS
ഷാഫി പറമ്പിലിന് കൊറിയർ വഴി ഗർഭനിരോധന ഉറകൾ; ‘നിങ്ങളുടെ യാത്രകളിൽ കൂടെ കരുതേണ്ട അത്യാവശ്യ ഘടകമാണ് ഇതിലുള്ളത്; പ്രിയ ശിഷ്യന് പറ്റിയ അബദ്ധം താങ്കൾക്ക് വരാതിരിക്കട്ടെ’എന്ന കുറിപ്പും; ദൃശ്യങ്ങൾ പ്രചരിക്കുന്നത് യൂത്ത് കോൺഗ്രസിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ; എസ്‌പിക്ക് പരാതി
28 Nov 2026