BREAKING NEWS

‘വി.ഡി. സതീശനുമായും കെ.സി. വേണുഗോപാലുമായും അഭിപ്രായവ്യത്യാസങ്ങളുണ്ട്, എല്ലാം പറയുന്നത് നേതൃത്വത്തോടു മാത്രം; ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു; മന്ത്രിസഭയിൽ എല്ലാ മന്ത്രിമാർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്; അത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്; പാർട്ടി ആവശ്യപ്പെട്ടാൽ ഈ നിമിഷം തന്നെ രാജിവെക്കാൻ ഞാൻ സന്നദ്ധനാണ്’; രമേശ് ചെന്നിത്തല

· · 1 min read
Share: Copied!

തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ നേതാക്കൾക്ക് ഓർമപ്പെടുത്തലുമായി മന്ത്രി രമേശ് ചെന്നിത്തല. ജയിപ്പിക്കാൻവേണ്ടി സിന്ദാബാദ് വിളിച്ച പ്രവർത്തകരെ മറക്കരുതെന്നാണ് നേതാക്കളോടുള്ള ചെന്നിത്തലയുടെ ഓർമപ്പെടുത്തൽ. വി.ഡി. സതീശനുമായും കെ.സി. വേണുഗോപാലുമായും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അതെല്ലാം പാർട്ടി നേതൃത്വത്തിനുമുന്നിൽ മാത്രമാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം കനകക്കുന്നിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ‘ആഗോറ’ വേദിയിലെ മാധ്യമസംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

ഗ്രൂപ്പുകൾ വേണ്ടെന്നാണ് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുള്ളത്. ഗ്രൂപ്പുകളുണ്ടാക്കാൻ ശ്രമിക്കുന്നവരെല്ലാം ഇക്കാര്യം ഓർക്കണം. ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയിൽ എല്ലാ മന്ത്രിമാർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ചുവർഷവും ആഭ്യന്തരമന്ത്രിയായി തുടരുമോയെന്ന ചോദ്യത്തിനും ചെന്നിത്തല മറുപടി നൽകി. പാർട്ടി ആവശ്യപ്പെട്ടാൽ ഈ നിമിഷം തന്നെ രാജിവെക്കാൻ താൻ സന്നദ്ധനാണെന്നായിരുന്നു പ്രതികരണം.

രാഷ്ട്രീയത്തിൽ ജൂനിയർ, സീനിയർ എന്ന വേർതിരിവില്ലെന്നും ചെന്നിത്തല പറഞ്ഞു. പ്രണബ് മുഖർജിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന മൻമോഹൻ സിങ് പിന്നീട് പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ പ്രണബ് മുഖർജി മന്ത്രിയായി പ്രവർത്തിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നേക്കാൾ ജൂനിയറായ വി.ഡി. സതീശന്റെ മന്ത്രിസഭയിൽ മന്ത്രിയായി പ്രവർത്തിക്കുന്നതിലെ കെമിസ്ട്രിയും ചെന്നിത്തല വിശദീകരിച്ചു.

BREAKING NEWS
'ഓട്ടുവിളക്കുകൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു കൊന്നു; പിന്നാലെ സ്വയം കഴുത്തറുത്ത് ഭർത്താവും ജീവനൊടുക്കി'; തൃശ്ശൂർ കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ
28 Nov 2026
BREAKING NEWS
'കൊള്ളാമല്ലോ ഷാഫീ...നീ ഉമ്മൻചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ?'; പാലക്കാട് വീണ്ടും ഫ്ലക്സ്, ഷാഫിയെ പിന്തുണച്ച ഫ്ലക്സിന് മുന്നിൽ ചാരിവച്ച നിലയിൽ പരിഹാസ ബോർഡ്! കോൺഗ്രസ് പോര് തെരുവിലേക്ക്
28 Nov 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി 2 വർഷമായി അടുപ്പം; പല തവണ ലൈെം​ഗീക പീഡനത്തിനിരയാക്കി; പെൺകുട്ടി ഗർഭിണി, 18കാരൻ പോക്സോ കേസിൽ അറസ്റ്റിൽ; മുമ്പും പോക്സോ കേസിലും മോഷണക്കേസിലും പ്രതി
28 Nov 2026
BREAKING NEWS
'ഞങ്ങളുടെ കുട്ടികളെ കൊന്നവരെ വെറുതെ വിടില്ല; അമേരിക്കൻ ജനതയെയല്ല, കമ്പനികളെയാണ് ഇറാൻ ലക്ഷ്യമിടുന്നത്; പശ്ചാത്താപമോ നാശമോ? തിരഞ്ഞെടുപ്പ് അമേരിക്കയുടേതാണ് ': യുഎസ് ടെക് കമ്പനികളെ ആക്രമിക്കുമെന്ന മുന്നറിയിപ്പെന്നോണം എഐ വീഡിയോയുമായി ഇറാൻ
28 Nov 2026