BREAKING NEWS

നിര്‍ദേശം മറികടന്ന് തൃക്കാര്‍ത്തിക ആഘോഷം, ദീപം തെളിയിച്ചത് പീഡനക്കേസ് പ്രതി, അന്വേഷണവുമായി എസ്‌പി

· · 1 min read
Share: Copied!

ആലപ്പുഴ: ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയില്ലാതെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ തൃക്കാർത്തിക ആഘോഷം സംഘടിപ്പിച്ചതിൽ അന്വേഷണത്തിന് ആലപ്പുഴ എസ്പി . സഹപ്രവർത്തകയെ കടന്നുപിടിച്ച കേസിലെ പ്രതിയായ പൊലീസുകാരൻ ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തതും വിവാദമായിരുന്നു. ഗുരുതരമായ ചട്ടലംഘനം ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലാ പൊലീസ് മേധാവി സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

കായംകുളം ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂണിറ്റിലെ സീനിയർ സിപിഒയും കോൺഗ്രസ് അനുകൂല പൊലീസ് സംഘടനാ നേതാവുമായ ചവറ മുകുന്ദപുരം സ്വദേശി നവാസാണ് (52) പരിപാടി ഉദ്ഘാടനം ചെയ്തത്. പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ മതപരമായ ചടങ്ങുകളോ ദേവരൂപങ്ങളോ സ്ഥാപിക്കരുതെന്ന സുപ്രീം കോടതി നിർദേശം നിലനിൽക്കെയാണ് ഹരിപ്പാട് സ്റ്റേഷൻ വളപ്പിൽ ശിവൻ്റെയും പാർവതിയുടെയും ചിത്രങ്ങളും കട്ട്ഔട്ടുകളും സ്ഥാപിച്ച് ദീപാലങ്കാരം നടത്തിയത്. ജില്ലാ പൊലീസ് മേധാവി ഇതിന് അനുമതി നൽകിയിരുന്നില്ല. 2022-ന് ശേഷം നിർത്തിവെച്ചിരുന്ന ചടങ്ങ്, ഹരിപ്പാട് സിഐയുടെ നേതൃത്വത്തിൽ എസ്പിയുടെ നിർദേശം മറികടന്ന് വീണ്ടും നടത്തുകയായിരുന്നു.

ആഘോഷത്തിനായി ഹരിപ്പാട്, വീയപുരം സ്റ്റേഷനുകളിലെ 78 പൊലീസുകാരിൽ നിന്ന് 200 രൂപ വീതം പിരിച്ചെടുത്തതായും, പൊതുജനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തിയതായും പരാതിയുണ്ട്. നേരത്തെ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ പൂജ നടത്തിയതിന് മുഴുവൻ ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുത്ത സംഭവം ചൂണ്ടിക്കാട്ടിയിട്ടും ഉദ്യോഗസ്ഥർ ആഘോഷവുമായി മുന്നോട്ട് പോവുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിലെ സ്റ്റേഷനിൽ നടന്ന ഈ സംഭവം സേനയ്ക്കുള്ളിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

BREAKING NEWS
ബെംഗളൂരുവിൽ മലയാളി നഴ്സ് ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ; കൊല്ലം സ്വദേശി അറസ്റ്റിൽ; ഇരുവരും നാലു വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം
27 Nov 2026
BREAKING NEWS
അടിച്ചു കയറുവാല്ലോ?! സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ഇന്ന് രണ്ടാം തവണ വർധന, പവന് 94,160 രൂപ
27 Nov 2026
BREAKING NEWS
'ചോരയ്ക്ക് പകരം ചോദിക്കും' എന്ന പരാമർശം ഭീതി പരത്തുന്നത്; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എസ്എഫ്ഐയുടെ പരാതി; കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ജില്ലാ സെക്രട്ടറി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചു
27 Nov 2026
BREAKING NEWS
മുന്‍വൈരാഗ്യം, അവധിക്ക് നാട്ടിലെത്തിയ 26കാരനെ വീട്ടില്‍ക്കയറി ഓടിച്ചിട്ട് വെട്ടിക്കൊന്ന് ഗുണ്ടാ സംഘം
27 Nov 2026