കൊച്ചി: ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തെ തള്ളി സിപിഐ. കൊലപാതകമല്ല, ആശയത്തിന്റേതാണ് രാഷ്രട്രീയമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എന്തിനുവേണ്ടിയാണെങ്കിലും കൊലവിളി പാടില്ല, കൊലവിളിയുടെ മഹത്വം പറയുന്നതല്ല രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’എന്തിന്റെ പേരിലാണെങ്കിലും കൊലപാതകത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ വഴിയായി സിപിഐ കാണുന്നില്ല. കൊലവിളികളും അതിന്റെ കണക്ക് പറയലും അതിന്റെ മഹത്വം പറയലുമല്ല കമ്യൂണിസ്റ്റ് വഴി. കമ്യൂണിസ്റ്റ് വഴി സ്നേഹത്തിന്റെ വഴിയാണ്. മനുഷ്യസ്നേഹത്തിന്റെ മറ്റൊരു പേരാണ് കമ്മ്യൂണിസം.
അതാണ് സിപിഐയുടെ ബോധ്യം,’ അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പ് രക്തസാക്ഷിദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ചീമേനി സംഭവം അടക്കം ഓര്‍മിപ്പിച്ചുകൊണ്ടാണ് ടി ഐ മധുസൂദനന് കൊലവിളി പ്രസംഗം നടത്തിയത്. തണുപ്പിലിരുന്ന് തടവും ശിക്ഷയും കൊടുത്ത് ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ ഇല്ലാതാക്കാന്‍ ജഡ്ജിക്ക് കഴിയില്ലെന്നായിരുന്നു കോടതി വിധിയോടുള്ള ടി ഐ മധുസൂദനന്റെ പ്രതികരണം.