BREAKING NEWS

കളിക്കുന്നതിനിടെ പതിനൊന്നാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം; അമ്മ മരിച്ചത് രണ്ടാഴ്ച മുൻപ്!

· · 1 min read
Share: Copied!

മുംബൈ: കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ പതിനൊന്നാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം. നയ്ഗാവ് ഈസ്റ്റിലെ നവ്ഘർ ടവറിൽ താമസിക്കുന്ന മിലിത് സുത്താറാണ് മരിച്ചത്.

ഫ്ലാറ്റിന്റെ ഇടനാഴിയിൽ സമീപവാസിയായ കുട്ടിക്കൊപ്പം കളിക്കുന്നതിനിടെ ഷൂ റാക്കിന് മുകളിൽ കയറിയ മിലിത് നിയന്ത്രണം തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീഴുന്നതിനിടെ ഫയർ സേഫ്റ്റി പൈപ്പിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ കുടുംബത്തെ കൂടുതൽ വേദനയിലാഴ്ത്തുന്നതാണ് മറ്റൊരു ദുരന്തം. രണ്ടാഴ്ച മുൻപാണ് മിലിത്തിന്റെ അമ്മ മരിച്ചത്. കുട്ടിയെ മഹാബലേശ്വറിലെ ബോർഡിങ് സ്കൂളിൽ ചേർക്കാനുള്ള ഒരുക്കത്തിലായിരുന്നു പിതാവ്. ഇതിനിടെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.

അതേസമയം, ഇതേ കെട്ടിടത്തിൽ മുൻപും സമാനമായ അപകടം നടന്നിരുന്നു. 2025 ജൂലൈയിൽ പന്ത്രണ്ടാം നിലയിൽനിന്ന് വീണ് നാലുവയസ്സുകാരി മരിച്ചിരുന്നു. കെട്ടിടത്തിൽ സുരക്ഷാ ഗ്രില്ലുകൾ സ്ഥാപിക്കണമെന്ന് താമസക്കാർ പലതവണ ആവശ്യപ്പെട്ടിട്ടും നിർമാതാവ് നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം. സുരക്ഷാ സംവിധാനങ്ങളുടെ അഭാവമാണ് വീണ്ടും അപകടത്തിന് കാരണമായതെന്ന ആരോപണവും ഉയരുന്നുണ്ട്.

’ഷാഫി പൊട്ടൻഷ്യലുള്ള നേതാവാണ്; അദ്ദേഹത്തിന് വേണ്ടി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കേണ്ട ആവശ്യമില്ല’: പിന്തുണച്ച് ടി. സിദ്ദിഖ്; ’ഇ.പി. ജയരാജനും പി.ജയരാജനും തമ്മിലുള്ള തർക്കത്തിലൂടെ സിപിഎം ആഭ്യന്തര പ്രശ്നങ്ങളിലാണ്; കോൺ​ഗ്രസിൽ അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ല ’

BREAKING NEWS
’ഷാഫി പൊട്ടൻഷ്യലുള്ള നേതാവാണ്; അദ്ദേഹത്തിന് വേണ്ടി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കേണ്ട ആവശ്യമില്ല’: പിന്തുണച്ച് ടി. സിദ്ദിഖ്; ’ഇ.പി. ജയരാജനും പി.ജയരാജനും തമ്മിലുള്ള തർക്കത്തിലൂടെ സിപിഎം ആഭ്യന്തര പ്രശ്നങ്ങളിലാണ്; കോൺ​ഗ്രസിൽ അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ല ’
27 Nov 2026
BREAKING NEWS
അടിച്ച് ഫിറ്റായി റെയിൽവേ ഗേറ്റ് ജീവനക്കാർ; ഗേറ്റ് പലതവണ തുറന്നും അടച്ചും തമാശ കളി , ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ വടിവാൾ വീശി!
27 Nov 2026
BREAKING NEWS
വീണിടത്തുനിന്നും വീണ്ടും കുതിപ്പ്; കേരളത്തിൽ സ്വർണവിലയിൽ വർദ്ധനവ്, പവന് ₹1,280 കൂടി!
27 Nov 2026
BREAKING NEWS
സഹോദരന്മാരുടെ ഭാര്യമാർ തമ്മിൽ എന്നും വഴക്ക്, കൊലയ്ക്ക് രണ്ടു ദിവസം മുൻപും പ്രശ്നം സംസാരിച്ച് രമ്യതയിലെത്തിയിരുന്നതായി കണ്ടെത്തൽ!! സഹോദരങ്ങൾ ഭാര്യമാരെ കോടാലിക്ക് അടിച്ചു കൊലപ്പെടുത്തി, മൃതദേഹങ്ങൾ ആംബുലൻസിൽ കാട്ടിലെത്തിച്ച് കുഴിച്ചുമൂടി, നാട്ടുകാരോട് ഇരുവരും വീടുവിട്ടുപോയെന്ന് പറഞ്ഞുപരത്തി- രണ്ട് സ...
27 Nov 2026