BREAKING NEWS

മീൻപിടിത്തത്തിനിടെ കടലിൽവച്ച് ഇടിമിന്നലേറ്റു, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന മൂന്നുപേർ ചികിത്സയിൽ

· · 1 min read
Share: Copied!

പൊന്നാനി: മീൻപിടിത്തത്തിനിടെ കടലിൽവച്ച് ഇടിമിന്നലേറ്റ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. പൊന്നാനി മരക്കടവ് ചന്തക്കാരന്റെ വീട്ടിൽ മുഹമ്മദ്‌കുട്ടിയുടെ മകൻ റാഫി (33) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പൊന്നാനി സ്വദേശികളായ കതിരാന്റെ മുഹമ്മദ്‌കുട്ടി, ഹമീദ് ചെമ്പുകടിയൻ, ചുണ്ടന്റെ അഷ്‌റഫ്‌ എന്നിവർക്ക് പരുക്കേറ്റു. ഇവർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

ബുധനാഴ്ച രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. മീൻപിടിക്കുന്നതിനിടെ ഇവരുടെ ബോട്ടിൽ മിന്നലേൽക്കുകയായിരുന്നു. പൊന്നാനിയുടെ തീരപ്രദേശങ്ങളിൽ ബുധനാഴ്ച വൈകിട്ട് മുതൽ രാത്രി വരെ മഴയോടൊപ്പം ശക്തമായ ഇടിമിന്നലുണ്ടായിരുന്നു.

 

BREAKING NEWS
ക്യാമറ ഓണാക്കി പോക്കറ്റിലോ ഇരുമുടിക്കെട്ടിലോ ഒളിപ്പിക്കും; ശബരിമലയിൽ അയ്യപ്പവിഗ്രഹത്തിന്റെ രഹസ്യ ചിത്രീകരണം വ്യാപകം, കർശന നടപടിക്ക് നിർദ്ദേശം; പിടിക്കപ്പെട്ടാൽ അറസ്റ്റ്, ഫോണും പിടിച്ചെടുക്കും!
26 Nov 2026
BREAKING NEWS
ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്ന കേസിൽ ഒരാളെയും കോടതി ശിക്ഷിച്ചിട്ടില്ല, പക്ഷേ, അവരാരും ഇന്ന് ഭൂമിയിൽ ജീവനോടെയില്ല... കണക്ക് പറയേണ്ടത് പറഞ്ഞുതന്നെ തീർക്കും!! ജഡ്ജിക്ക് നല്ല തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാം, തടവുശിക്ഷ നൽകി ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യം ഇല്ലാതാക്കാമെന്നു കരുതി സങ്കൽപ്പത്തോണിയിൽ യ...
26 Nov 2026
BREAKING NEWS
പിടിച്ചുകയറി; കനത്ത ഇടിവിന് പിന്നാലെ സ്വർണവിലയിൽ ശക്തമായ തിരിച്ചുവരവ്; സംസ്ഥാനത്ത് പവന് ₹1,920 വർധിച്ചു
26 Nov 2026
BREAKING NEWS
'ഫോണിന്റെ പാസ്കോഡ് കൈമാറണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോണുകൾ തുറക്കാനാവുന്നില്ല; സർക്കാരിന്റെ ആവശ്യം ഹൈക്കോടതിയിൽ, നിയമവശം പരിശോധിക്കാൻ അമിക്കസ് ക്യൂറി
26 Nov 2026