BREAKING NEWS

ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്ന കേസിൽ ഒരാളെയും കോടതി ശിക്ഷിച്ചിട്ടില്ല, പക്ഷേ, അവരാരും ഇന്ന് ഭൂമിയിൽ ജീവനോടെയില്ല… കണക്ക് പറയേണ്ടത് പറഞ്ഞുതന്നെ തീർക്കും!! ജഡ്ജിക്ക് നല്ല തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാം, തടവുശിക്ഷ നൽകി ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യം ഇല്ലാതാക്കാമെന്നു കരുതി സങ്കൽപ്പത്തോണിയിൽ യാത്ര ചെയ്യാം- ധനരാജ് കേസ് വിധിക്കുപിന്നാലെ കൊലവിളി പ്രസംഗവുമായി ടി.ഐ.മധുസൂദനൻ

· · 1 min read
Share: Copied!

കണ്ണൂർ∙ സി.വി. ധനരാജ് വധക്കേസിൽ കോടതി വിധി വന്നതിനു പിന്നാലെ കൊലവിളി പ്രസംഗവുമായി സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ. പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷിദിന അനുസ്മരണ പരിപാടിയിൽ സംസാരിക്കവേ ആയിരുന്നു മധുസൂദനന്റെ പ്രകോപനപരമായ പ്രസംഗം.

‘‘ധനരാജ് കൊല്ലപ്പെട്ടിട്ടില്ല എന്ന് ജഡ്ജി പറയാതിരുന്നത് ഭാഗ്യമെന്ന് മധുസൂദനൻ പ്രസം​ഗത്തിൽ പറഞ്ഞു. ജഡ്ജിക്ക് നല്ല തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാം. തടവുശിക്ഷയും നൽകി ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യം ഇല്ലാതാക്കാമെന്നു കരുതി സങ്കൽപ്പത്തോണിയിൽ യാത്ര ചെയ്യാം. പൊലീസിനുനേരെ ബോംബെറിഞ്ഞ കേസിൽ ടി.സി.വി. നന്ദകുമാറിനെ ശിക്ഷിച്ചതും ഇതേ ജ‍ഡ്ജിയാണ്.

കണക്ക് പറയേണ്ടത് പറഞ്ഞുതന്നെ തീർക്കും. അതിന് പാർട്ടിക്ക് മടിയില്ല. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകും. എന്നാൽ, തെരുവിലിറങ്ങിയാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്ന കേസിൽ ഒരാളെയും കോടതി ശിക്ഷിച്ചിട്ടില്ല. പക്ഷേ, അവരാരും ഇന്ന് ഭൂമിയിൽ ജീവനോടെയില്ല’’ – മധുസൂദനൻ പറഞ്ഞു.

BREAKING NEWS
ക്യാമറ ഓണാക്കി പോക്കറ്റിലോ ഇരുമുടിക്കെട്ടിലോ ഒളിപ്പിക്കും; ശബരിമലയിൽ അയ്യപ്പവിഗ്രഹത്തിന്റെ രഹസ്യ ചിത്രീകരണം വ്യാപകം, കർശന നടപടിക്ക് നിർദ്ദേശം; പിടിക്കപ്പെട്ടാൽ അറസ്റ്റ്, ഫോണും പിടിച്ചെടുക്കും!
26 Nov 2026
BREAKING NEWS
പിടിച്ചുകയറി; കനത്ത ഇടിവിന് പിന്നാലെ സ്വർണവിലയിൽ ശക്തമായ തിരിച്ചുവരവ്; സംസ്ഥാനത്ത് പവന് ₹1,920 വർധിച്ചു
26 Nov 2026
BREAKING NEWS
'ഫോണിന്റെ പാസ്കോഡ് കൈമാറണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോണുകൾ തുറക്കാനാവുന്നില്ല; സർക്കാരിന്റെ ആവശ്യം ഹൈക്കോടതിയിൽ, നിയമവശം പരിശോധിക്കാൻ അമിക്കസ് ക്യൂറി
26 Nov 2026
BREAKING NEWS
വയറ്റിൽ സ്വയം കത്തി കുത്തിയിറക്കി, കഴുത്തും കൈയും മുറിച്ചു; ബെംഗളൂരുവിൽ 40-കാരന്റെ ആത്മഹത്യാശ്രമം; നില അതീവഗുരുതരം
26 Nov 2026