BREAKING NEWS

‘രാഷ്ട്രീയത്തിൽ ശത്രുക്കളെ തിരിച്ചറിയാൻ എളുപ്പം, പക്ഷേ, കൂടെനിന്നവരുടെ യഥാർഥ മുഖം തിരിച്ചറിയാനാണ് പ്രയാസം! ആട്ടിൻതോലിട്ട ചെന്നായ എന്നൊക്കെ പറയുന്നത് വെറുതെയല്ലല്ലോ! ഇനിയും എത്ര കഥകൾ പുറത്തുവരാനുണ്ടോ? കാലം പല ചോദ്യങ്ങൾക്കും ഉത്തരം നൽകട്ടെ’… പിന്നിൽ നിന്ന് കുത്തുന്ന ഷാഫി പറമ്പിലിന്റെ എഐ ചിത്രം പങ്കുവച്ച് രാജ്മോ​ഹൻ ഉണ്ണിത്താന്റെ മകൻ

· · 1 min read
Share: Copied!

കോട്ടയം: കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവന കെപിസിസി പ്രസിഡന്റ് വിലക്കിയെങ്കിലും വീണ്ടും ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ മകൻ അമൽ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാഷ്ട്രീയത്തിൽ ശത്രുക്കളെ തിരിച്ചറിയാൻ എളുപ്പമാണ്. പക്ഷേ കൂടെനിന്നവരുടെ യഥാർഥ മുഖം തിരിച്ചറിയാനാണു പ്രയാസം എന്നാണ് അമൽ ഉണ്ണിത്താൻ എഴുതിയത്. ഷാഫി പറമ്പിലിന്റെ ചിത്രത്തിനൊപ്പം ബാഹുബലി സിനിമയിലെ രംഗം എഐ സഹായത്തോടെ ഷാഫിയുടെ മുഖം ചേർത്തു നിർമിച്ച് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പിന്നിൽനിന്നും കുത്തുന്നതായിട്ടാണ് പോസ്റ്റിലെ ചിത്രം. ഒപ്പം ഇനിയും എത്ര കഥകൾ പുറത്തുവരാനുണ്ടോ? എന്ന ചോദ്യവും കുറിപ്പിൽ ഉന്നയിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ-

കേട്ടതും കേൾക്കാത്തതുമായ പല കഥകളും ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു!
രാഷ്ട്രീയത്തിൽ ശത്രുക്കളെ തിരിച്ചറിയാൻ എളുപ്പമാണ്. പക്ഷേ, കൂടെനിന്നവരുടെ യഥാർഥ മുഖം തിരിച്ചറിയാനാണ് പ്രയാസം!
ആട്ടിൻതോലിട്ട ചെന്നായ എന്നൊക്കെ പറയുന്നത് വെറുതെയല്ലല്ലോ!
ഇനിയും എത്ര കഥകൾ പുറത്തുവരാനുണ്ടോ? കാലം പല ചോദ്യങ്ങൾക്കും ഉത്തരം നൽകട്ടെ.
സത്യങ്ങൾ ഇനിയും മറഞ്ഞിരിക്കരുത്!

അതേസമയം ഷാഫി പറമ്പിൽ എ ഗ്രൂപ്പ് അല്ലെന്നും അങ്ങനെയാണെങ്കിൽ അത് എട്ടാമത്തെ അദ്ഭുതമായിരിക്കുമെന്നും കഴിഞ്ഞ ദിവസം രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞിരുന്നു. സോളർ കേസിന്റെ കാലത്ത് ഉമ്മൻ ചാണ്ടിയെ താൻ പ്രതിരോധിച്ചപ്പോൾ ഒപ്പമുണ്ടെന്നു പറഞ്ഞിരുന്ന പലരും അദ്ദേഹത്തെ കൈവിട്ടുവെന്നും ഷാഫിയെ ഉന്നമിട്ട് ഉണ്ണിത്താൻ തുറന്നടിച്ചിരുന്നു. ഉണ്ണിത്താൻ ഉമ്മൻ ചാണ്ടിയെ പരസ്യമായി പിന്തുണച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ മറിയാമ്മ ഉമ്മനും മക്കളായ ചാണ്ടി ഉമ്മൻ എംഎൽഎയും മറിയയും പറഞ്ഞു. ഉമ്മൻ ചാണ്ടിക്കൊപ്പം ഷാഫി നിന്നില്ലേ എന്ന ചോദ്യത്തോട് ‘എല്ലാവരും അവരവരുടെ രീതിയിൽ ഒപ്പമുണ്ടായിരുന്നു’ എന്നു ചാണ്ടി പറഞ്ഞപ്പോൾ, ഉമ്മൻ ചാണ്ടിയുടെ അവസാനകാലത്ത് ഷാഫി അദ്ദേഹത്തെ തള്ളിയെന്നായിരുന്നു മറിയാമ്മയുടെ പ്രതികരണം.

സംഭവം ചൂടുപിടിച്ചതോടെ അനാവശ്യ പരാമർശങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയും രം​ഗത്തെത്തിയിരുന്നു. ഉണ്ണിത്താനെ ഫോണിൽ വിളിച്ച് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു അതേസമയം, പരസ്യപ്രതികരണം വേണ്ടെന്ന് ഷാഫിയോടും ആവശ്യപ്പെട്ടു.

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന്റെ 'കുരു പൊട്ടി'... 'അവന് 15 വയസല്ല, കുറഞ്ഞത് 20–21 വയസുണ്ടാകും,  ഒരു 15 കാരന് ഇത്രയും കരുത്തോടെ സിക്‌സറുകൾ അടിക്കാനാകില്ല, അവന്റെ അടിത്തറയ്ക്കും തോളുകൾക്കും ഇത്രയും ശക്തിയുണ്ടാകില്ല'... വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് താരം
25 Nov 2026
BREAKING NEWS
നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026