BREAKING NEWS

‘എണ്ണിയെണ്ണി പകരംചോദിക്കും’ പരാമർശം; മുഖ്യമന്ത്രിയുടേത് പരസ്യമായ വെല്ലുവിളി, സ്വന്തം അണികളെ പ്രകോപിപ്പിച്ച് പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനം’: പിണറായി

· · 1 min read
Share: Copied!

തിരുവനന്തപുരം: സ്വന്തം അണികളെ പ്രകോപിപ്പിച്ച് പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനമാണ് മുഖ്യമന്ത്രിയുടെ പരാമർശമെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ‘പകരം ചോദിക്കും’, ‘എണ്ണിയെണ്ണി ചോദിക്കും’ തുടങ്ങിയ പ്രയോഗങ്ങൾ നടത്തുന്നത് ഭരണഘടനാപരമായ സത്യപ്രതിജ്ഞയുടെ ലംഘനത്തിന് തുല്യമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

യൂത്ത് കോൺഗ്രസ് പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ പരാമർശം.

‘സർക്കാരിനെ സൃഷ്ടിക്കാൻ കഠിനാധ്വാനം ചെയ്ത് മർദനമേറ്റുവാങ്ങി ചോരപ്പുഴ താണ്ടിവന്ന അനുജന്മാരോടും അനുജത്തിമാരോടും ഞാൻ പറയുന്നു, നിങ്ങളുടെ ചോരയിൽ കൂടി പിറന്നതാണ് ഈ സർക്കാർ. നിങ്ങളെ സങ്കടപ്പെടുത്തില്ല. നിങ്ങളുടെ ചോരയ്ക്ക് ഞങ്ങൾ പകരം ചോദിക്കും, എണ്ണിയെണ്ണി പകരം ചോദിക്കും. വിട്ടുവീഴ്ചയുണ്ടാവില്ല. അതിന്റെ പേരിലുള്ള ഗ്ലാമറൊന്നും വേണ്ട. അന്വേഷണങ്ങൾ നടക്കുന്നത് അതിന്റെ പേരിലാണല്ലോ. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഉണ്ടായതും അതിന്റെ പേരിലാണ്. അവസാനംവരെ പോരാടും’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. മുൻമന്ത്രി തോമസ് ഐസക്കും പരാമർശത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

പ്രതിപക്ഷ നേതാവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കണ്ണൂരിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള വിദ്വേഷ പ്രസംഗം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണ്. സ്വന്തം അണികളെ പ്രകോപിപ്പിച്ച് പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനം കൂടിയാണത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി ‘രാഗദ്വേഷങ്ങൾ കൂടാതെ’ പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്. ഇതിന് വിരുദ്ധമായി ‘പകരം ചോദിക്കും’, ‘എണ്ണിയെണ്ണി ചോദിക്കും’ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നത് ഭരണഘടനാപരമായ സത്യപ്രതിജ്ഞയുടെ നഗ്‌നമായ ലംഘനത്തിൽ കുറഞ്ഞ ഒന്നുമല്ല.

പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചാണെന്ന തരത്തിലുള്ള പ്രസ്താവന അന്വേഷണങ്ങളുടെ നിഷ്പക്ഷതയെ സംശയനിഴലിലാക്കുന്നു. ഇത് പോലീസിനും അന്വേഷണ ഉദ്യോഗസ്ഥർക്കും മേലുള്ള പരസ്യമായ രാഷ്ട്രീയ സമ്മർദ്ദമാണ്.

നാടിന്റെ മുഴുവൻ ഭരണാധികാരി എന്ന പക്വതയ്ക്ക് പകരം, അണികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾ നടത്തുന്നത് സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനിടയാക്കും. ഇതിന്റെ ഭാഗമായി ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് ആയിരിക്കും.

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുമ്പോൾ അനിവാര്യമായും കാണിക്കേണ്ട മര്യാദയും സംയമനവും മുഖ്യമന്ത്രിക്ക് തന്നെ കൈവിട്ടു പോയാൽ മന്ത്രിമാരും ഉദ്യോഗസ്ഥർ വൃന്ദവും അതേ വഴിയിലാണ് സഞ്ചരിക്കുക. കണ്ണൂരിൽ മുഖ്യമന്ത്രി നടത്തിയ വെല്ലുവിളി പ്രസംഗത്തിന്റെ ശ്രോതാക്കളായി രണ്ടു മന്ത്രിമാരും ഉണ്ടായിരുന്നു എന്നത് വിഷയത്തിന്റെ ഗൗരവം കൂടുതൽ വർധിപ്പിക്കുന്നു.

BREAKING NEWS
അമേരിക്ക-ഇറാൻ പോര് മുറുകുന്നു; ഹോർമുസ് അശാന്തം; 'ഉപരോധം ലംഘിച്ചാൽ കടലിൽ മുക്കും'; ട്രംപിന്റെ ഭീഷണി; 'തിരിച്ചടിക്കും കട്ടായം', മിസൈൽ കരുത്ത് പുറത്തുവിട്ട് ഇറാൻ
24 Nov 2026
BREAKING NEWS
'നിനക്ക് മാപ്പില്ല'... ഫേസ്ബുക്കിൽ കുറിപ്പിട്ട ശേഷം പെൺസുഹൃത്തിന്റെ ഭർത്താവിനെ വെടിവച്ചു കൊലപ്പെടുത്തി!! മാതാമംഗലം രാധാകൃഷ്ണൻ വധക്കേസിലെ പ്രതിയെ ജീവനൊടുക്കിയ നിലയിൽ, മൃതദേഹം കണ്ടെത്തിയത് പെൺസുഹൃത്തിന്റെ വീടിനു സമീപത്തെ റബർ തോട്ടത്തിൽ
23 Nov 2026
BREAKING NEWS
'നേപ്പാളില്ലാതെ നമ്മുടെ രാമൻ പോലും അപൂർണൻ'; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് മോദി; ബലെൻ ഷായുടെ കാഴ്ചപ്പാടിന് പ്രശംസ; ഇന്ത്യ വിശ്വസ്ത പങ്കാളിയായിരിക്കുമെന്ന് ഉറപ്പ്
23 Nov 2026
BREAKING NEWS
’10 വർഷത്തിനിടെ സഹകരണ മേഖലയിൽ 1,582 കോടിയുടെ ക്രമക്കേട്; 450 സംഘങ്ങൾക്ക് നിക്ഷേപത്തുക തിരിച്ചുനൽകാനാകാത്ത സ്ഥിതി’: വൻ അഴിമതി ആരോപണവുമായി രാജീവ് ചന്ദ്രശേഖർ
23 Nov 2026