BREAKING NEWS

‘തൃഷ ഞങ്ങടെ നേതാവ്’; ‘ഇളയപുരട്ചി തലൈവി തൃഷ പേരവൈ’ തമിഴ്‌നാട്ടിൽ പുതിയ സംഘടന; ജയലളിതയുടെ പദവി നൽകി ആരാധകർ

· · 1 min read
Share: Copied!

ചെന്നൈ: നടി തൃഷയെ രാഷ്ട്രീയമായി ഉയർത്തിക്കാട്ടി തമിഴ്‌നാട്ടിൽ പുതിയ സംഘടനയ്ക്ക് രൂപം നൽകി ആരാധകർ. തിരുനെൽവേലിയിൽ ‘ഇളയപുരട്ചി തലൈവി തൃഷ പേരവൈ’ എന്ന പേരിലാണ് സംഘടന രൂപവത്കരിച്ചത്. തിരുനെൽവേലി രാജഗോപാലിന്റെ നേതൃത്വത്തിലാണ് സംഘടനയ്ക്ക് തുടക്കമായത്.

സംഘടനയുടെ ഉദ്ഘാടന ചടങ്ങിൽ തൃഷയ്ക്ക് ‘ഇളയപുരട്ചി തലൈവി’ എന്ന പദവിയും ഭാരവാഹികൾ നൽകി. മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടേതിന് സമാനമായ ശക്തമായ വ്യക്തിത്വവും നേതൃത്വഗുണവും തൃഷയ്ക്കുണ്ടെന്നാണ് ഭാരവാഹികളുടെ അവകാശവാദം.

തമിഴ്‌നാട് മുഖ്യമന്ത്രിയെന്ന നിലയിൽ വിജയ് മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്ന് സംഘടനാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. തൃഷ അദ്ദേഹത്തോടൊപ്പം കൈകോർത്ത് പ്രവർത്തിച്ചാൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ വ്യക്തിത്വമായി ഉയർന്നുവരാൻ കഴിയുമെന്നും അവർ പറഞ്ഞു.

തൃഷയെ രാഷ്ട്രീയമായി ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടന രൂപവത്കരിച്ചിരിക്കുന്നത്. വരുംഘട്ടങ്ങളിൽ വിവിധ സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും സംഘടന പദ്ധതിയിടുന്നുണ്ട്.

ശബരിമലയിൽ എന്താണ് സംഭവിക്കുന്നത്? ബുക്ക് ചെയ്തത് ലക്ഷങ്ങൾ, ദർശനത്തിനെത്തിയത് പകുതിയോളം മാത്രം; 47 ശതമാനം ഭക്തരുടെ കുറവ്; വെർച്വൽ ക്യൂ ബുക്ക് ചെയ്ത് മുങ്ങുന്നവരെ തേടി പോലീസ്

BREAKING NEWS
ശബരിമലയിൽ എന്താണ് സംഭവിക്കുന്നത്? ബുക്ക് ചെയ്തത് ലക്ഷങ്ങൾ, ദർശനത്തിനെത്തിയത് പകുതിയോളം മാത്രം; 47 ശതമാനം ഭക്തരുടെ കുറവ്; വെർച്വൽ ക്യൂ ബുക്ക് ചെയ്ത് മുങ്ങുന്നവരെ തേടി പോലീസ്
23 Nov 2026
BREAKING NEWS
'ഉണ്ണിത്താൻ സ്‌മോൾ ബോയ്, മകൻ ബിജെപിയിലെ ഏത് ഗ്രൂപ്പിൽ?'; ഷാഫിക്കായി രംഗത്തിറങ്ങി എ ഗ്രൂപ്പ്, കോൺഗ്രസിൽ പരസ്യപ്പോര്
23 Nov 2026
BREAKING NEWS
ആശുപത്രി പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി; ചോദ്യംചെയ്തപ്പോൾ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു; പിന്നാലെ പോലീസ് പിടിയിൽ! മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സ്ത്രീകളാണ് അരൂരിൽ അറസ്റ്റിലായത്; മാളയിലെ പഴയ മോഷണക്കേസിലും വാറന്റ്!
23 Nov 2026
BREAKING NEWS
‘വിധിയിൽ ആശ്വാസം, വിവിധ ചേരികളിൽ നിൽക്കുന്നവരെ കൊലപ്പെടുത്തുക എന്നത് കണ്ണൂരിൽ നടന്നുകൊണ്ടിരുന്ന കാര്യം’; വി. കുഞ്ഞികൃഷ്ണൻ എംഎൽഎ; ’ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ല എന്നതുകൊണ്ട് മാത്രം ഗൂഢാലോചന നടന്നിട്ടില്ലെന്ന് പറയാൻ കഴിയില്ല’
23 Nov 2026