BREAKING NEWS

ഇത് മുസ്ലീമിന്റെ വീട്, നിലവിളക്ക് കൊളുത്താൻ അനുവദിക്കില്ല, വേഗം വീട് ഒഴിയണം, വാടക വീട്ടിൽ സന്ധ്യദീപം കൊളുത്തുന്നത് തടഞ്ഞ് വീട്ടുടമസ്ഥൻ

· · 1 min read
Share: Copied!

മലപ്പുറം: ഹിന്ദു കുടുംബം വാടകയ്‌ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ. സന്ധ്യയ്‌ക്ക് വിളക്ക് കൊളുത്തുന്നതിനെച്ചൊല്ലി വീട്ടുടമ വാടകയ്‌ക്ക് താമസിക്കുന്ന കുടുംബവുമായി തർക്കിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മലപ്പുറം തിരൂരങ്ങാടിയിലാണ് സംഭവം. ഇത് മുസ്ലീമിന്റെ വീടാണെന്നും ഇവിടെ നിലവിളക്ക് കൊളുത്താൻ അനുവദിക്കില്ലെന്നും വീട്ടുടമസ്ഥൻ വാടകക്കാരോട് പറയുന്നുണ്ട്.

ഇതിന് പിന്നാലെ വീട്ടുകാരോട് വീട് ഒഴിയാനും ഉടമ ആവശ്യപ്പെട്ടു. സ്വന്തം വിശ്വാസപ്രകാരമുള്ള ആചാരം അനുഷ്ഠിക്കാൻ കഴിയാത്ത സാഹചര്യത്തിൽ നിസഹായരായിരിക്കുകയാണ് വാടകയ്‌ക്ക് താമസിക്കുന്ന ഹിന്ദു കുടുംബം. വീട്ടിൽ നിലവിളക്ക് കൊളുത്തുന്നത് ഹിന്ദു ആചാരമാണെന്നും അത് അനുഷ്ഠിക്കാൻ തങ്ങൾക്ക് അവകാശമില്ലേയെന്നും വാടകക്കാർ വീട്ടുടമയോട് പറയുന്നതായി വീഡിയോയിൽ കാണാം.

ഞങ്ങൾ ഹിന്ദുക്കളാണെന്ന് ആദ്യമേ അറിയില്ലേയെന്നും കുടുംബം ചോദിക്കുന്നുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്‌ക്കും വഴിവെച്ചിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷമായാൽ എന്ത് സംഭവിക്കും എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ. വി ബാബു പറഞ്ഞു. മലപ്പുറത്തെ ഒരു ഹിന്ദുവിന് വാടക കൊടുത്ത് താമസിക്കുന്ന വീട്ടിൽ നിലവിളക്ക് തെളിയിക്കാൻ പോലും അവകാശമില്ലേ എന്നും അദ്ദേഹം ചോദിച്ചു.

BREAKING NEWS
ഇനി മിണ്ടാതിരിക്കാനാകില്ല, പാർട്ടിയിലും സർക്കാരിലും കടുത്ത അവഗണന നേരിടുന്നു, ഈ പോക്ക് ശരിയല്ല, ഹൈക്കമാൻ‍ഡിനോട് പരാതി പറഞ്ഞ് എ ഗ്രൂപ്പ്
22 Nov 2026
BREAKING NEWS
12 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം എട്ടുപേർ പിടിയിൽ; വിൽപ്പനയ്ക്കായി വാഹനത്തിൽ കൊണ്ടുപോകുംവഴി അറസ്റ്റ്
22 Nov 2026
BREAKING NEWS
വധു വിവാഹ വേഷത്തിൽ മണ്ഡപത്തിലിരിക്കുന്നു, വരനെത്തിയത് സാധാവേഷത്തിൽ...താൻ ആവശ്യപ്പെട്ട മാരുതി ബ്രെസ എത്തിയില്ലെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മാറി, കൈകൂപ്പി അപേക്ഷിച്ചിട്ടും കേട്ടില്ല!! വരന് 2 പവന്റെ മാല, അമ്മയ്ക്ക് 4 പവൻ, ജ്യേഷ്ഠനും ഭാര്യയ്ക്ക് ആഭരണം തുടങ്ങിയവയും ലിസ്റ്റിൽ, പോലീസ് ഉദ്യോഗസ്ഥനെത...
22 Nov 2026
BREAKING NEWS
പത്തുവയസ്സുകാരിയെ 70-കാരൻ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒളിച്ചിരുന്ന് പകർത്തി; 46-കാരൻ അറസ്റ്റിൽ; മുഖ്യപ്രതി നേരത്തെ പിടിയിലായിരുന്നു; കളിപ്പാട്ടങ്ങളും മറ്റും നൽകി പ്രലോഭിപ്പിച്ചാണ് വീടിനു സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചത്
22 Nov 2026