BREAKING NEWS

‘വിറകുവെട്ടിയവനും വെള്ളം കോരിയവനും പുറത്ത്’; കാസർകോട് എപിപി നിയമനത്തിൽ യൂത്ത് കോൺഗ്രസിൽ കലാപം

· · 1 min read
Share: Copied!

കാസർകോട്: ജില്ലയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തെച്ചൊല്ലി കാസർകോട് യൂത്ത് കോൺഗ്രസിൽ കടുത്ത പ്രതിഷേധം. സിപിഎം അനുകൂല സംഘടനയായ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ അംഗമായ അഭിഭാഷകനെ തസ്തികയിൽ നിയമിച്ചതാണ് നേതാക്കളെയും പ്രവർത്തകരെയും ചൊടിപ്പിച്ചത്. പാർട്ടിക്കുവേണ്ടി അധ്വാനിച്ച ‘വിറകുവെട്ടിയവനും വെള്ളം കോരിയവനും’ പുറത്തായെന്ന രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഉനൈസ് രംഗത്തെത്തി. കോൺഗ്രസ് ജില്ലാ കമ്മിറ്റി നൽകിയ പട്ടിക പൂർണമായും തള്ളിയാണ് നിയമനം നടത്തിയതെന്നാണ് ആക്ഷേപം.

സർക്കാർ അഭിഭാഷക തസ്തികയിലേക്ക് ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ അംഗമായ വിദ്യാധരൻ നമ്പ്യാരെയാണ് പുതുതായി നിയമിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുവേണ്ടി കോടതികളിൽ കേസുകൾ വാദിച്ചിരുന്ന അഭിഭാഷകൻ ശ്രീജിത്ത് മാളവനയ്ക്ക് ഈ പദവി ലഭിക്കുമെന്നായിരുന്നു പ്രവർത്തകരുടെയും നേതാക്കളുടെയും പ്രതീക്ഷ. എന്നാൽ പ്രതീക്ഷകൾക്ക് വിരുദ്ധമായി വിദ്യാധരൻ നമ്പ്യാരുടെ നിയമന ഉത്തരവ് പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി. പുതുതായി നിയമിക്കപ്പെട്ട വ്യക്തി ലോയേഴ്‌സ് യൂണിയനിൽ അംഗത്വമെടുത്തതിന്റെ മെമ്പർഷിപ്പ് കാർഡ് ഉൾപ്പെടെയുള്ള രേഖകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധം പരസ്യമാക്കിയത്.

പാർട്ടി കാര്യങ്ങളിൽ യൂത്ത് കോൺഗ്രസിന് ധൈര്യമായി വിമർശനം ഉന്നയിക്കാമെന്ന് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് ജാഥയുടെ സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നു. ഈ പരാമർശം ചൂണ്ടിക്കാട്ടിയാണ് ഉനൈസ് ഉൾപ്പെടെയുള്ള നേതാക്കൾ നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. വ്യക്തിപരമായ താത്പര്യങ്ങൾ മാത്രമാണ് ഇപ്പോൾ പാർട്ടിയിൽ നടപ്പാക്കുന്നതെന്നും കോൺഗ്രസ് ഏതെങ്കിലും പ്രത്യേക വ്യക്തികളുടെ സ്വന്തമല്ലെന്നും നേതാക്കൾ വിമർശിച്ചു.

പാർട്ടിക്കുവേണ്ടി രാവും പകലും അധ്വാനിച്ചവർ അധികാരം ലഭിച്ചപ്പോൾ പുറത്താകുകയും പ്രവർത്തനങ്ങളിൽ പങ്കാളികളാകാത്തവർ പദവികളിലേക്ക് എത്തുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലും തമ്മിലുള്ള തർക്കങ്ങൾ വി.ഡി. സതീശൻ നേരിട്ടെത്തി ഭാഗികമായി പരിഹരിച്ച് മടങ്ങിയതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസിൽ പുതിയ വിവാദം ഉയർന്നിരിക്കുന്നത്.

മുൻപ് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറുമായി ബന്ധപ്പെട്ട സമാനമായ നിയമന തർക്കവും ജില്ലയിൽ ചർച്ചയായിരുന്നു. പാർട്ടിയിൽ കഴിവുള്ള അഭിഭാഷകരില്ലാത്തതുകൊണ്ടാണോ പുറത്തുനിന്നുള്ളവരെ നിയമിക്കുന്നതെന്ന ചോദ്യമാണ് ഇപ്പോൾ പ്രവർത്തകർ നേതൃത്വത്തിന് നേരെ ഉയർത്തുന്നത്.

BREAKING NEWS
"പിന്നിൽ നിന്ന് അമ്പെയ്യുന്ന സ്വഭാവം എനിക്കില്ല, നേർക്കുനേർ നിന്ന് പ്രവർത്തിക്കാനാണ് താത്പര്യം" - കെ മുരളീധരന്‍
22 Nov 2026
BREAKING NEWS
സ്കൂളിലേക്ക് പോയ പ്രായപൂർത്തിയാകാത്ത 3 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി; രണ്ടുപേർ ബലാത്സംഗത്തിനിരയായി, രണ്ട് പ്രതികൾ അറസ്റ്റിൽ
22 Nov 2026
BREAKING NEWS
വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി; തുടർച്ചയായ മൂന്നാം വർഷവും ഇളവ് വ്യോമയാന മന്ത്രാലയം, ശബരിമലയിൽ തീർഥാടകരുടെ തിരക്കേറി ന്യൂഡൽഹി: അയ്യപ്പഭക്തർക്ക് വിമാനത്തിന്റെ ക്യാബിനിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം. തുടർച്ചയായ മൂന്നാം വർഷമാണ് ഇതിനുള്ള അനുമതി നീ...
22 Nov 2026
BREAKING NEWS
അടഞ്ഞ അധ്യായങ്ങള്‍ വീണ്ടും തര്‍ക്കവിഷയമാക്കരുത്, പിഎം ശ്രീ സംബന്ധിച്ച പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നു, വി ശിവന്‍കുട്ടിയെയും ടി പി രാമകൃഷ്ണനെയും തള്ളി സിപിഐ(എം)
22 Nov 2026