BREAKING NEWS

പരസ്യമായി മദ്യപിച്ചതിന് വികാരിക്കെതിരെ പൊലീസ് കേസ്, പള്ളിമേട പൂട്ടി പ്രതിഷേധവുമായി വിശ്വാസികള്‍, എത്രയും പെട്ടന്ന് സ്ഥാനം ഒഴിയണം, ചെയ്തു കൂട്ടുന്നത് പൗരോഹിത്യത്തിന് നിരക്കാത്ത പ്രവൃത്തികള്‍, പേട്ട സെന്റ് ആൻസ് പള്ളിയിൽ സംഘര്‍ഷം

· · 1 min read
Share: Copied!

തിരുവനന്തപുരം: പൊതുസ്ഥലത്ത് മദ്യപിച്ച കേസിൽ ഉൾപ്പെട്ട വികാരി ഫാദർ തിയഡോഷ്യസ് ഡിക്രൂസ് സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പേട്ട സെന്റ് ആൻസ് പള്ളിയിൽ ഇടവക ജനങ്ങളുടെ പ്രതിഷേധവും സംഘർഷവും. കഴിഞ്ഞ 15-ാം തീയതി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വികാരിയെയും മറ്റ് രണ്ടുപേരെയും പൊതുസ്ഥലത്ത് വെച്ച് മദ്യപിച്ചതിന് പൊലീസ് പിടികൂടുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇന്ന് രാവിലെ കുർബാന കഴിഞ്ഞതിന് പിന്നാലെ ഒരു വിഭാഗം വിശ്വാസികൾ പുറത്തുനിന്ന് പള്ളിമേട പൂട്ടി പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയ ശേഷമാണ് പള്ളിമേട തുറന്നുകൊടുത്തത്.

എന്നാൽ പിന്നീട് വികാരി അകത്തുകയറി പള്ളിമേട ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുകയാണ്. സംഘർഷാവസ്ഥ തുടരുന്നതിനാൽ സ്ഥലത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. വികാരി സ്ഥാനം ഒഴിയാതെ പിരിഞ്ഞുപോകില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ. പൗരോഹിത്യത്തിന് നിരക്കാത്ത പ്രവർത്തനങ്ങളാണ് വികാരിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ഇദ്ദേഹത്തെ പള്ളിയിൽ നിന്ന് മാറ്റി നിർത്തണമെന്നും ഇടവകാംഗങ്ങൾ ആവശ്യപ്പെടുന്നു. മദ്യപാനക്കേസ് വ്യാജമാണെന്ന തരത്തിൽ വികാരിയെ അനുകൂലിക്കുന്നവർ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും മദ്യപിച്ചതിന് തന്നെയാണ് പൊലീസ് കേസെടുത്തതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച 35-ഓളം പേർക്കെതിരെ വികാരി നൽകിയ പരാതിയിൽ 85 വയസുള്ള വയോധികരെ പോലും എസിപി ഓഫീസിൽ കയറ്റി ബുദ്ധിമുട്ടിച്ചതായും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.

കൂടാതെ, മദ്യപാനക്കേസിൽ ഉൾപ്പെട്ട വ്യക്തികളെ തിരുകിക്കയറ്റാനായി പള്ളിയിലെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടത്തിയതായും ആക്ഷേപമുയർന്നിട്ടുണ്ട്. നാലുമാസം മുമ്പ് തന്നെ വികാരിക്കെതിരെ പരാതി നൽകിയിരുന്നെങ്കിലും സഭാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും 30 വർഷത്തെ പൗരോഹിത്യ സ്വാധീനം ഉപയോഗിച്ച് ഇദ്ദേഹം നടപടികൾ തടയുകയാണെന്നും വിശ്വാസികൾ ആരോപിച്ചു.

BREAKING NEWS
വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി; തുടർച്ചയായ മൂന്നാം വർഷവും ഇളവ് വ്യോമയാന മന്ത്രാലയം, ശബരിമലയിൽ തീർഥാടകരുടെ തിരക്കേറി ന്യൂഡൽഹി: അയ്യപ്പഭക്തർക്ക് വിമാനത്തിന്റെ ക്യാബിനിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം. തുടർച്ചയായ മൂന്നാം വർഷമാണ് ഇതിനുള്ള അനുമതി നീ...
22 Nov 2026
BREAKING NEWS
അടഞ്ഞ അധ്യായങ്ങള്‍ വീണ്ടും തര്‍ക്കവിഷയമാക്കരുത്, പിഎം ശ്രീ സംബന്ധിച്ച പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നു, വി ശിവന്‍കുട്ടിയെയും ടി പി രാമകൃഷ്ണനെയും തള്ളി സിപിഐ(എം)
22 Nov 2026
BREAKING NEWS
’ശബരിമല ഡ്യൂട്ടിക്ക് മദ്യപാനികളെയും മോശം പെരുമാറ്റമുള്ളവരെയും അയക്കരുത്’; എസ്പിമാർക്ക് ഐജിയുടെ കർശന നിർദേശം ’നിലയ്ക്കലിലെ മർദനം സേനയ്ക്ക് നാണക്കേട്’
22 Nov 2026
BREAKING NEWS
ആശുപത്രിയിൽ പട്ടിയും പൂച്ചയും പെറുന്നത് നിയന്ത്രിക്കാനുള്ള കഴിവ് മന്ത്രിയ്ക്കില്ല, അത് നോക്കേണ്ടത് ജീവനക്കാരാണ്, ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഇനി സ്ഥലംമാറ്റത്തിൽ ഒതുങ്ങില്ല, താക്കീതുമായി കെ മുരളീധരന്‍
22 Nov 2026