BREAKING NEWS

എഐ സഹായത്തോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടൽ ഹാക്ക് ചെയ്തു; 14-കാരൻ പിടിയിൽ, 2,500 അഗ്നിവീറുകളുടെ വിവരങ്ങൾ ചോർന്നെന്ന് സൂചന

· · 1 min read
Share: Copied!

ന്യൂഡൽഹി: ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പോർട്ടൽ ഹാക്ക് ചെയ്തെന്ന സംശയത്തിൽ പതിനാലുകാരൻ പിടിയിൽ. എഐയുടെ സഹായത്തോടെ അഗ്നിവീറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂക്ഷിച്ചിരുന്ന വെബ്സൈറ്റിൽ കടന്നുകയറിയെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ചില ഫയലുകൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചതായും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. എന്നാൽ, വിൽപ്പന നടക്കുന്നതിനു മുൻപുതന്നെ അന്വേഷണ ഏജൻസികൾ കുട്ടിയെ പിടികൂടിയെന്നാണ് വിവരം. കണ്ടെത്തിയ വിവരങ്ങൾ അഗ്നിവീർ സൈനിക റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.

ഫയലുകളുടെ കൃത്യമായ സ്വഭാവം എന്താണെന്നും റിക്രൂട്ട്‌മെന്റ് പോർട്ടൽ ഹാക്ക് ചെയ്താണോ വിവരങ്ങൾ ശേഖരിച്ചതെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. എളുപ്പത്തിൽ പണം സമ്പാദിക്കുകയായിരുന്നു കുട്ടിയുടെ ലക്ഷ്യമെന്നാണ് ചോദ്യംചെയ്യലിൽ ലഭിക്കുന്ന സൂചന.

ഡാർക്ക് വെബിൽ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ നടത്തിയ അന്വേഷണത്തിനിടെയാണ് വിവരച്ചോർച്ച കണ്ടെത്തിയത്. സൈന്യത്തിൽനിന്ന് വിരമിച്ചവർക്ക് മറ്റ് തൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന കരിയർ വിവരങ്ങൾ സൂക്ഷിക്കുന്ന പോർട്ടലാണിത്. വെബ്സൈറ്റിൽനിന്ന് 2,500-ലധികം അഗ്നിവീറുകളുടെ വിവരങ്ങൾ ചോർന്ന് വിൽപ്പനയ്ക്ക് വെച്ചിരുന്നെന്നാണ് സൂചന. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പതിനാലുകാരനെ പോലീസ് ചോദ്യംചെയ്തുവരികയാണ്. പോർട്ടലിലേക്ക് എങ്ങനെയാണ് പ്രവേശിച്ചതെന്നും ഹാക്കിങ്ങിന് ഏതെല്ലാം സാങ്കേതിക വിദ്യകൾ ഉപയോഗിച്ചെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

BREAKING NEWS
'ഒരു വർഷം സ്വർണം വാങ്ങരുതെന്ന് പറഞ്ഞു, ജനങ്ങൾ അനുസരിച്ചു; വിലയും കുറഞ്ഞു; മോദിജി, അങ്ങ് പറഞ്ഞതനുസരിച്ച് ഞങ്ങൾ സ്വർണം വാങ്ങിയില്ല; അതിലൂടെ പണം ലാഭിക്കാൻ കഴിഞ്ഞു'എന്ന് പലരും ഇപ്പോൾ എന്നോട് പറയുന്നുണ്ട്'; പ്രധാനമന്ത്രി മോദി
21 Nov 2026
BREAKING NEWS
അഭിറാമിന്റെ തലയ്ക്കടിച്ച തേങ്ങ കണ്ടെത്തി... പ്രതിക്ക് പ്രായത്തിന്റെ ആനുകൂല്യം നൽകി ജാമ്യം നൽകരുത്, 17 കാരന് പ്രായപൂർത്തിയായ ഒരു കുറ്റവാളിക്ക് സമാനമായ മാനസീകാവസ്ഥ, കൗൺസിലിംഗ് നടത്തിയ ഡോക്ടർമാർ, വിചാരണ നേരിടുന്നതിന് യാതൊരുവിധ മാനസിക തടസങ്ങളുമില്ല- മെഡിക്കൽ ബോർഡ്... ജാമ്യാപേക്ഷ തള്ളി ജുവനൈൽ ജസ്റ്റിസ...
21 Nov 2026
BREAKING NEWS
വൈദ്യുതി മ​ന്ത്രി പങ്കെടുത്ത പരിപാടിക്കിടെ അറ്റകുറ്റപ്പണികൾക്കായി ലൈൻ ഓഫ് ചെയ്തു, മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​തി​ന് പി​ന്നി​ൽ ദു​രു​ദ്ദേ​ശ്യ​മു​ണ്ടെന്ന സംശയമുന്നയിച്ച് എംഎൽഎ ടി.​ഒ.​ മോ​ഹ​ന​ൻ- കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
21 Nov 2026
BREAKING NEWS
എന്താണ് കേരളത്തിൽ നടക്കുന്നത്? 6 മാസം കൊണ്ട് 'ടീം യുഡിഎഫ്' പൂർണമായും തകർന്നു തരിപ്പണമായി, മന്ത്രിസഭായോഗത്തിൽ കോൺഗ്രസ് മന്ത്രിമാർ തമ്മിലും ഘടകകക്ഷി നേതാക്കളും മുഖ്യമന്ത്രിയുമായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഏറ്റുമുട്ടലുകൾ, അഴിമതി നടത്താനുള്ള ത്വരയാണ് എല്ലാവരിലും, ഗ്രൂപ്പ് പ്രശ്നങ്ങളും തമ്മിലടിയും ...
21 Nov 2026