BREAKING NEWS

റീൽസും വീഡിയോകളും കണ്ട് പ്രേമം; ഇൻസ്റ്റഗ്രാം താരം മറ്റൊരാളുമായുള്ള വിവാഹം ഉറപ്പിച്ചതിൽ നിരാശ; വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഇൻഫ്ലൂവൻസറുടെ വീട്ടിലെത്തി; യുവാവിനെ മർദ്ദിച്ച് കൊന്നു

· · 1 min read
Share: Copied!

ന്യൂഡൽഹി: സാമൂഹികമാധ്യമ താരത്തെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് കുടുംബാംഗങ്ങളുടെയും അയൽവാസികളുടെയും മർദനമേറ്റ് മരിച്ചു. ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ഉത്തർപ്രദേശ് ഗാസിപുർ സ്വദേശി അഭിനവാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവ് വീരേന്ദർ ബിഷ്ടിനെയും അയൽവാസിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ ആറുലക്ഷത്തിലേറെ ഫോളോവേഴ്സുള്ള ഡൽഹി സ്വദേശിനി നേഹ ബിഷ്ടിന്റെ കിഴക്കൻ ഡൽഹിയിലെ മധുവിഹാറിലുള്ള വീട്ടിലാണ് അഭിനവ് അതിക്രമിച്ചുകയറിയത്. മദ്യലഹരിയിലായിരുന്നു ഇയാളെന്നാണ് പരാതി.

ഇതോടെ പ്രകോപിതരായ നേഹയുടെ കുടുംബാംഗങ്ങളും അയൽവാസികളും ചേർന്ന് അഭിനവിനെ മർദിച്ചശേഷം പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തുമ്പോൾ മുതുകിലും വലതുകാലിലും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു യുവാവ്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ നവംബർ 15ന് മരിച്ചു.

നേഹയുടെ വീഡിയോകൾ സ്ഥിരമായി കണ്ടിരുന്ന അഭിനവിന് യുവതിയോട് കടുത്ത ആരാധനയും പ്രണയവും തോന്നിയിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഏതാനും മാസങ്ങൾക്കുമുൻപും ഇയാൾ നേഹയുടെ വീട്ടിലെത്തിയിരുന്നു. മറ്റൊരാളുമായി നേഹയുടെ വിവാഹം ഉറപ്പിച്ചതിലുള്ള നിരാശയാണ് വീണ്ടും വീട്ടിലെത്തി അതിക്രമം നടത്താൻ കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന്റെ 'കുരു പൊട്ടി'... 'അവന് 15 വയസല്ല, കുറഞ്ഞത് 20–21 വയസുണ്ടാകും,  ഒരു 15 കാരന് ഇത്രയും കരുത്തോടെ സിക്‌സറുകൾ അടിക്കാനാകില്ല, അവന്റെ അടിത്തറയ്ക്കും തോളുകൾക്കും ഇത്രയും ശക്തിയുണ്ടാകില്ല'... വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് താരം
25 Nov 2026
BREAKING NEWS
നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026