BREAKING NEWS

നവംബർ 16ന് വീ‌ട്ടിൽ നിന്ന് വഴക്ക് കേട്ട് സെക്യൂരിറ്റി വന്നു നോക്കിയെങ്കിലും ശബ്ദം കേൾക്കാത്തതിനാൽ തിരികെപ്പോയി, നാലുദിവസമായിട്ടും വാതിൽ തുറക്കാതെ വന്നതോടെ പോലീസിന്റെ സഹായത്തോടെ വാതിൽ തുറന്നപ്പോൾ കേട്ടത് യുവതിയു‌ടെ അലറിക്കരച്ചിൽ!! അമ്മയുടെ ലിവ് ഇൻ പങ്കാളി 18കാരനെ ചുറ്റികകൊണ്ടും കുത്തിയും കൊലപ്പെടുത്തി, യുവതിയെ നാല് ദിവസം മുറിയിൽ പൂട്ടിയിട്ടു

· · 1 min read
Share: Copied!

ബെംഗളൂരു: അമ്മയുടെ ലിവ് ഇൻ പങ്കാളിയുടെ ആക്രമണത്തിൽ 18കാരനായ മകൻ കൊല്ലപ്പെട്ടു. ചുറ്റികകൊണ്ട് അടിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്താണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പിന്നാലെ യുവാവിന്റെ അമ്മയെയും കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി, ഇവരെ വാടകവീട്ടിലെ മുറിയിൽ നാല് ദിവസത്തോളം പൂട്ടിയിട്ടു. ബെംഗളൂരുവിലെ പത്മനാഭനഗറിലുള്ള രാഘവേന്ദ്ര ലേഔട്ടിലെ എസ്ആർആർകെ തുളസി അപ്പാർട്ട്മെന്റിലാണ് നടുക്കുന്ന സംഭവം നടന്നത്.

നവംബർ 16ന് രാത്രിയായിരുന്നു ആക്രമണം. യുവാവിന്റെ അമ്മ സീമ ദാസും പങ്കാളിയായ സുധീപും മകൻ സോഹം ദാസും ഒരുമിച്ചായിരുന്നു അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നത്. 2024 ഒക്ടോബർ മുതൽ ഇവർ ഇവിടെ താമസിച്ചുവരികയാണെന്ന് വീട്ടുടമ പൊലീസിന് മൊഴി നൽകി. കഴിഞ്ഞ ആറുമാസമായി വീട്ടിൽ പതിവായി വഴക്കുണ്ടാകുന്നതായി അയൽവാസികളിൽനിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്നും വീട്ടുടമ പറഞ്ഞു.

നവംബർ 16ന് രാത്രിയും വീട്ടിൽ വഴക്കുണ്ടാകുന്നതായി വീട്ടുടമയ്ക്ക് ഫോൺവിളി ലഭിച്ചു. എന്നാൽ ഏകദേശം ഒരു മണിക്കൂറിന് ശേഷം അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരനുമായി സംസാരിച്ചപ്പോൾ വീട്ടിൽ ബഹളമൊന്നുമില്ലെന്നും എല്ലാം ശാന്തമായെന്നുമാണ് അറിയിച്ചത്.

നാല് ദിവസത്തിന് ശേഷം നവംബർ 19ന് വീട്ടുടമ അപ്പാർട്ട്മെന്റിലെത്തിയെങ്കിലും വാതിലിൽ മുട്ടിയിട്ടും ബെൽ അടിച്ചിട്ടും ആരും പ്രതികരിച്ചില്ല. തുടർന്ന് അയൽവാസിയുടെ സഹായത്തോടെ സീമയുടെ ഒരു സുഹൃത്തിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച് ബന്ധപ്പെട്ടു. ഇരുവരും ചേർന്ന് പൊലീസിനെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു.

രാത്രി 11 മണിയോടെ പൊലീസിനൊപ്പം വീട്ടിലെത്തിയ സംഘം പൂട്ടിയിട്ടിരുന്ന വാതിൽ ലോക്ക്സ്മിത്തിന്റെ സഹായത്തോടെ തുറന്നു. അകത്തേക്ക് കയറിയപ്പോൾ തറയിലും ചുവരുകളിലും രക്തക്കറകൾ കണ്ടെത്തി. ഇതിനിടെ അകത്തെ മുറിയിൽനിന്ന് ഒരു സ്ത്രീയുടെ നിലവിളി കേട്ടു. മുറി തുറന്നപ്പോഴാണ് നാല് ദിവസമായി അകത്ത് പൂട്ടിയിട്ടിരുന്ന സീമ ദാസിനെ കണ്ടെത്തിയത്.

തന്നെയും മകനെയും സുധീപ് കത്തിയും ചുറ്റികയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് സീമ പൊലീസിനോട് പറഞ്ഞു. ആക്രമണത്തിൽ മകൻ സോഹം കൊല്ലപ്പെട്ടതായും തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം മുറിയിൽ പൂട്ടിയിട്ടതായും അവർ മൊഴി നൽകി. തുടർന്ന് നടത്തിയ പരിശോധനയിൽ സോഹമിന്റെ മൃതദേഹം വീടിനുള്ളിലെ കുളിമുറിയിൽ കണ്ടെത്തി.

നവംബർ 16ന് രാത്രി ഒൻപതിനും പതിനൊന്നിനും ഇടയിലാണ് സുധീപ് ഇരുവരെയും ആക്രമിച്ചതെന്നാണ് സീമയുടെ ആരോപണം. മകനെ കൊലപ്പെടുത്തിയ പ്രതി തന്നെയും കൊല്ലാൻ ശ്രമിച്ചെന്നും അവർ പറഞ്ഞു. സംഭവത്തിൽ ബനശങ്കരി പൊലീസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 2023ലെ 103(1) വകുപ്പ് (കൊലപാതകം), 109(1) വകുപ്പ് (കൊലപാതകശ്രമം) എന്നിവ പ്രകാരം കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026