BREAKING NEWS

ഓടിച്ചെന്ന് പോലീസുകാരിയുടെ കരണത്തിനിട്ട് ഒറ്റയടി, പോലീസുകാരന്റെ കഴുത്തിന് തൂക്കിയെടുത്ത് ഫുട്പാത്തിലിട്ട് മർദനം, സിനിമാ സ്റ്റൈലിൽ മാസ് അടിക്ക് ശേഷം പോലീസ് സ്റ്റേഷനിൽ കരഞ്ഞ് മെഴുകി ഹരി​ഗോവിന്ദ്, എടുത്തിട്ട് ചാമ്പിയശേഷം താരാട്ടു പാടിയുറക്കി കേരളാ പോലീസ്… ‘കരയാതെ കണ്ണുറങ്ങ്’…

· · 1 min read
Share: Copied!

തൃശൂർ; വടക്കേ സ്റ്റാൻഡി‍ൽ വനിതാ പോലീസിനേയും മറ്റൊരു പോലീസുകാരെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) അറസ്റ്റ് ചെയ്തത്. ഇന്നലെ ബസുകാരുമായി തർക്കത്തിലേർപ്പെട്ട ഹരിഗോവിന്ദനെ പിടിച്ചുമാറ്റുന്നതിനിടെയാണ് പോലീസുകാരന് മർദനമേറ്റത്. ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന പ്രവീൺ എന്ന പോലീസുകാരനാണ് മർദനമേറ്റത്. ഈ ദൃശ്യം മൊബൈലിൽ പകർത്തിയ വനിത സിവിൽ പോലീസ് ഓഫിസറെയും പ്രതി ആക്രമിച്ചിരുന്നു. വനിതാ പോലീസിന്റെ കരണത്തിനിട്ട് അടിക്കുകയായിരുന്നു പ്രതി. കൂടാതെ പോലീസുകാരന്റെ കഴുത്തിൽ തൂക്കിയെടുത്ത് ഫുട്പാത്തിലൂടെ വട്ടം കറക്കുകയും ചെയ്തു.

ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റ പ്രവീണിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷനിൽ എത്തിച്ചപ്പോഴും ഇയാൾ അക്രമാസക്തനായി. പിന്നീട് ചോദ്യം ചെയ്തപ്പോൾ പ്രതി പോലീസിനു മുന്നിൽ പൊട്ടിക്കര‍ഞ്ഞു. ഇതോടെ മുൻപ് ഇതായിരുന്നില്ലല്ലോ നിന്റെ പ്രതികരണമെന്നായിരുന്നു പോലീസിന്റെ ചോദ്യം. അതേസമയം യുവാവിന്റെ അക്രമത്തിന്റെയും അറസ്റ്റിന്റെയും കരച്ചിലിന്റെയും വീഡിയോ കേരള പൊലീസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ‘കരയാതെ കണ്ണുറങ്ങ്’ എന്ന ഗാനത്തോടൊപ്പമാണ് പ്രതിയുടെ വീഡിയോ പങ്കുവച്ചത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

മിഠായി തൊണ്ടയിൽ കുടുങ്ങി; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, ഒന്നരവയസുകാരന് ദാരുണാന്ത്യം

 

BREAKING NEWS
’ഇന്ത്യയുടെ 36 റഫാൽ വിമാനങ്ങളിൽ നാലെണ്ണം കാണാനില്ല’, ബ്രിട്ടനിലെ ഫ്ളൈറ്റ് ഗ്ലോബൽ റിപ്പോർട്ട്; കണക്കുകൾ തള്ളി വ്യോമസേനാ മുൻ ഉപമേധാവി;’പാകിസ്താൻ പ്രചാരണത്തിന്റെ ആവർത്തനം’
20 Nov 2026
BREAKING NEWS
’മുസ്ലിം ലീഗ് പ്രവർത്തകരായ ചില സാക്ഷികൾ വ്യാജമൊഴി നൽകാൻ തയ്യാറാകാതിരുന്നത് അവർ യഥാർത്ഥ സത്യവിശ്വാസികൾ ആയതുകൊണ്ടാണ്; ഒരു യഥാർത്ഥ വിശ്വാസിക്ക് മനഃസാക്ഷിക്ക് വിരുദ്ധമായി കള്ളസാക്ഷി പറയാൻ കഴിയില്ല; അതിനാലാണ് പ്രോസിക്യൂഷന്റെ പല നീക്കങ്ങളും പാളിപ്പോയത്’- പി.ജയരാജൻ
20 Nov 2026
BREAKING NEWS
വനിതാ ഇൻഫ്ലുവൻസർ തന്റെ വിവാഹനിശ്ചയത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും പങ്കുവച്ചു, വിവാഹ വാർത്തയറിഞ്ഞ് ആരാധകൻ അസ്വസ്തനായി, തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യപ്പെട്ട് വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവിനെ മർദിച്ചുകൊന്നു, പിതാവടക്കം രണ്ട് പേർ അറസ്റ്റിൽ, യുവാവ് മുൻപും ഇൻഫ്ലുവൻസറുടെ വീട്ടിൽ വന്...
20 Nov 2026
BREAKING NEWS
വ്യാജപ്രചാരണക്കാരോട് ഒന്ന് മാത്രമേ പറയുന്നുള്ളൂ, GO TO YOUR CLASSES... മഹാരാജാസിലും കല്യാശ്ശേരിയിലും പയ്യന്നൂരിലും പോകാൻ തോന്നാത്ത പേടി എന്റെ സ്വന്തം മണ്ഡലമായ അങ്കമാലിയിൽ കഴിഞ്ഞ 7 കൊല്ലമായി KSU ഒറ്റക്ക് ഭരിക്കുന്ന കാലടി ശ്രീ ശങ്കര കോളേജിൽ പോകാൻ ഉണ്ടാകുമെന്ന് പറയാനും മാത്രം രാഷ്ട്രീയ ബോധമില്ലാത്ത...
20 Nov 2026