BREAKING NEWS

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ കിടന്ന് പോരാടിയത് അധികാര കൊതി മൂത്ത് പാളയങ്ങള്‍ മാറി ചേക്കേറുന്ന പദ്മജമാര്‍ക്ക് വേണ്ടിയല്ല, പദ്മജ-പദ്മിനിമാര്‍ ബൂത്തുകളില്‍ പ്രവര്‍ത്തിക്കട്ടെ, സെലിബ്രേറ്റഡ് പ്രിവിലേജുകളുടെ കാലം കഴിഞ്ഞു, സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിഗണിക്കപ്പെടട്ടെ- അലോഷ്യസ് സേവ്യര്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങാനുള്ള പത്മജ വേണുഗോപാലിന്റെ നീക്കത്തിനെതിരെ കെഎസ്‌യുവും.  കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇത് ഘര്‍ വാപ്പസികളുടെ കാലമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ ഫേസ്ബുക്ക് കുറിപ്പ്. ആര്‍ക്കും കോണ്‍ഗ്രസിലേക്ക് വരാമെന്നും പ്രശ്‌നം അവര്‍ക്കായി ഒരുക്കി കൊടുക്കുന്ന പച്ച പരവതാനികളാണെന്നും പരിഹാസം. പദ്മജ-പദ്മിനിമാര്‍ ബൂത്തുകളില്‍ പ്രവര്‍ത്തിക്കട്ടെ എന്നും പത്ത് വര്‍ഷം പണിയെടുത്ത സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്ലാ മേഖലകളിലേക്കും പരിഗണിക്കപ്പെടട്ടെയെന്നും കുറിപ്പില്‍ പറയുന്നു.

ചുവന്ന ബോര്‍ഡുകളുടെ മനോഹാരിതയും ഉത്തരവാദിത്തവും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭവിക്കട്ടെ. വര്‍ഗീയതയുടെ പൊരിവെയിലത്ത് ഇന്ത്യാ രാജ്യം വെന്തമര്‍ന്ന 12 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യം കോണ്‍ഗ്രസിനൊപ്പം ഒഴുകി ചേരുന്ന വര്‍ത്തമാനകാലത്ത്, സമസ്ത മേഖലയിലെയും ജനങ്ങളെ ചേര്‍ത്ത് പിടിച്ചു സംഘപരിവാര്‍ സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി പോരാട്ടം നടത്തി മുന്നോട്ട് പോകുമ്പോള്‍ ആര്‍ക്കും കോണ്‍ഗ്രസിലേക്ക് വരാം, പക്ഷേ പ്രശ്‌നമെന്നത് അവര്‍ക്കായി ഒരുക്കി കൊടുക്കുന്ന പച്ച പരവതാനികളാണ്, പാര്‍ട്ടിയില്‍ അവര്‍ക്കായി റിസര്‍വ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സെലിബ്രേറ്റഡ് പ്രിവിലേജുകളാണ്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും മോശം അവസ്ഥയിലാണ് ഈ പാര്‍ട്ടിയുടെ അസ്തിത്വമായ മതേതര സ്വഭാവത്തെ വെല്ലുവിളിച്ചു കൊണ്ട് പദ്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം എടുത്ത് തിരികെ വരുന്നുണ്ടെങ്കില്‍, അവര്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ പറഞ്ഞ രണ്ട് നുണകള്‍ തിരുത്തേണ്ടതായുണ്ട് ; പാര്‍ട്ടിയോടും അണികളോടും മാപ്പ് പറയേണ്ടതുണ്ട്: ശ്രീ കെ കരുണാകരന്‍ ഇന്ന് ജീവിച്ചിരുന്നേല്‍ അദ്ദേഹം ബിജെപിയില്‍ പോയേനെ എന്നതും.കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ തനിക്ക് മര്യാദക്ക് ചന്ദനകുറി തൊടാന്‍ പോലും കഴിയുമായിരുന്നില്ല എന്നും. ആ പേടി ബിജെപിയില്‍ എത്തിയപ്പോള്‍ ഇല്ലായെന്നതും.അങ്ങനെ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് തിരികെ വന്നാല്‍ അവര്‍ക്ക് നല്‍കേണ്ടത് പച്ചപരവതാനിയോ അധികാരത്തിന്റെ ശീതളതയോ അല്ല, മറിച്ച് ബൂത്ത് തലം മുതലുള്ള പടിപടിയായുള്ള പരിഗണന മാത്രമായിരിക്കണം.ലക്ഷകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ കിടന്ന് മുദ്രാവാക്യം വിളിച്ചതും, ആശയ സമരം ചെയ്തതും, പോരാടിയതും ഒരിക്കലും അവസരവാദ/ അധികാര കൊതി മൂത്ത് പാളയങ്ങള്‍ മാറി ചേക്കേറുന്ന പദ്മജമാര്‍ക്ക് വേണ്ടിയല്ലെന്ന് അലോഷ്യസ് സേവ്യര്‍ പറയുന്നു.

BREAKING NEWS
പത്മജയെ പോലെ നാണവും നേരും നിലപാടും നെറിയും ഇല്ലാത്ത ജന്മങ്ങളെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നു, പിന്നെ എന്തുകൊണ്ട് രാഹുല്‍ മങ്കൂട്ടത്തിലിന് അവസരം കൊടുക്കുന്നില്ല?? സ്വന്തം നേതാക്കള്‍ തള്ളി പറഞ്ഞപ്പോഴും പാര്‍ട്ടിയ്‌ക്കെതിരെ ഒരക്ഷരം പോലും അയാള്‍ പറഞ്ഞിട്ടില്ല, പത്മജയോ?? അവരെ തിരിച്ചെടുക്കുന്ന...
20 Nov 2026
BREAKING NEWS
സ്കൂട്ടറിനു പിന്നിൽ കണ്ടെയ്‌നർ ട്രക്കിടിച്ചു, 32കാരിക്ക് ദാരുണാന്ത്യം
20 Nov 2026
BREAKING NEWS
രണ്ട് പെൺമക്കളുടെ അമ്മ, പക്ഷേ മുംബൈയിൽ 40 വർഷമായി ഒറ്റയ്ക്ക്; മരണത്തിനു പിന്നാലെ മക്കളെ തേടി പത്രപരസ്യം നല്കി അയൽവാസികൾ, നൊമ്പരമായി കുറിപ്പ്
20 Nov 2026
BREAKING NEWS
"ദൈവത്തെയോർത്ത് ബിജെപി വിടരുത്, അവർക്ക് അങ്ങനെയെങ്കിലും ഒരു ശിക്ഷയിരിക്കട്ടെ, ഇനി ഇയാള് കൂടി അവിടം വിട്ട് ഇങ്ങോട്ട് വണ്ടിപിടിച്ച് ബുദ്ധിമുട്ടാക്കരുത്, പ്ലീസ് അനിൽ ജീ... അങ്ങ് ബിജെപി വിടാതിരിക്കാൻ വേണമെങ്കിൽ കൃപാസനത്തിൽ ഞാനും പ്രാർത്ഥിക്കാം, എന്റെ മാതാവേ ഇയാൾക്ക് ബുദ്ധി കൊടുക്കല്ലേ"... അനിൽ ആൻ്റണി...
20 Nov 2026