BREAKING NEWS

‘ഇത് കണ്ട് മുഖ്യമന്ത്രിക്ക് കരച്ചിൽ വരുമോയെന്ന് അറിയില്ല, മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല’; പരിഹാസവുമായി ജയകൃഷ്ണൻ; ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് നിരാഹാരം അവസാസാനിപ്പിച്ചു; എൽപിഎസ്‌ടി സമരം തുടരും

· · 1 min read
Share: Copied!

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തിൽ സമരനേതാവ് എം. ജയകൃഷ്ണൻ നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് തീരുമാനം. എന്നാൽ, മറ്റൊരു സമരനേതാവായ വളർമതി നിരാഹാര സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.

സമരവേദിയിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതിനു പിന്നാലെ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായി എം. ജയകൃഷ്ണൻ രംഗത്തെത്തി. നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഉദ്ധരിച്ചായിരുന്നു വിമർശനം. നിലവിലെ സാഹചര്യം കണ്ട് മുഖ്യമന്ത്രിക്ക് കണ്ണീർ വരുമോയെന്ന് അറിയില്ലെന്നും, അദ്ദേഹം കരയുന്നത് തങ്ങൾക്ക് ഇഷ്ടമല്ലെന്നും ജയകൃഷ്ണൻ പരിഹസിച്ചു. ഉദ്യോഗാർത്ഥികളുടെ ജീവൻ രക്ഷിക്കാൻ പോലും സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജയകൃഷ്ണൻ ആരോപിച്ചു. മുഖ്യമന്ത്രി മുൻകൈയെടുത്ത് ചർച്ചയ്ക്ക് വഴിയൊരുക്കിയെങ്കിലും അതുകൊണ്ട് ഫലമുണ്ടായില്ല. നിയമനങ്ങൾക്ക് തടസ്സം നിൽക്കുന്നത് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന ധനവകുപ്പാണ്. കഴിഞ്ഞ ദിവസം നടന്ന ചർച്ച സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നാടകം മാത്രമായിരുന്നുവെന്നും ന്യായീകരിക്കാനാകാത്ത സമീപനമാണ് സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.

നിരാഹാര സമരം നടത്തുന്നവരോട് തീരുമാനമെടുക്കാൻ ഒരാഴ്ച സമയം ചോദിക്കുന്നത് കടുത്ത നീതികേടാണ്. ഉദ്യോഗാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ എത്രയും വേഗം തീരുമാനമെടുക്കണമെന്നും എം. ജയകൃഷ്ണൻ ആവശ്യപ്പെട്ടു.

‘നിന്നെ വെറുതെ വിടില്ലെടാ’… ആക്രോശിച്ചുകൊണ്ട് കല്ലെടുത്ത് തലയ്ക്കിട്ടടിച്ച് സീനിയർ വിദ്യാർഥികൾ, പാനൂരിൽ എട്ടാം ക്ലാസുകാരന് ക്രൂരമർദനം, തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി, മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കെതിരെ കേസ്

BREAKING NEWS
രണ്ട് പെൺമക്കളുടെ അമ്മ, പക്ഷേ മുംബൈയിൽ 40 വർഷമായി ഒറ്റയ്ക്ക്; മരണത്തിനു പിന്നാലെ മക്കളെ തേടി പത്രപരസ്യം നല്കി അയൽവാസികൾ, നൊമ്പരമായി കുറിപ്പ്
20 Nov 2026
BREAKING NEWS
"ദൈവത്തെയോർത്ത് ബിജെപി വിടരുത്, അവർക്ക് അങ്ങനെയെങ്കിലും ഒരു ശിക്ഷയിരിക്കട്ടെ, ഇനി ഇയാള് കൂടി അവിടം വിട്ട് ഇങ്ങോട്ട് വണ്ടിപിടിച്ച് ബുദ്ധിമുട്ടാക്കരുത്, പ്ലീസ് അനിൽ ജീ... അങ്ങ് ബിജെപി വിടാതിരിക്കാൻ വേണമെങ്കിൽ കൃപാസനത്തിൽ ഞാനും പ്രാർത്ഥിക്കാം, എന്റെ മാതാവേ ഇയാൾക്ക് ബുദ്ധി കൊടുക്കല്ലേ"... അനിൽ ആൻ്റണി...
20 Nov 2026
BREAKING NEWS
'നിന്നെ വെറുതെ വിടില്ലെടാ'... ആക്രോശിച്ചുകൊണ്ട് കല്ലെടുത്ത് തലയ്ക്കിട്ടടിച്ച് സീനിയർ വിദ്യാർഥികൾ, പാനൂരിൽ എട്ടാം ക്ലാസുകാരന് ക്രൂരമർദനം, തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി, മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കെതിരെ കേസ്
20 Nov 2026
BREAKING NEWS
ഇളയ മകന്റെ വിവാഹം ശനിയാഴ്ച; കല്യാണപ്പന്തലിൽ അലങ്കാരപ്പണി നടക്കുന്നതിനിടെ വന്നത് പിതാവിന്റെ മരണവാർത്ത
20 Nov 2026