BREAKING NEWS

നെപ്പോകിഡ്ഡുകളുടെ കാലം കഴിഞ്ഞു, സ്വീകരിക്കാൻ തിരക്ക് കൂട്ടുന്നവർ പൊടിക്ക് ഒന്നടങ്ങണം, ആക്ഷേപിച്ചു പോയവർക്ക് തിരികെ കയറാൻ കോൺഗ്രസ് വഴിയമ്പലം അല്ല, വിമര്‍ശനവുമായി ജിന്റോ ജോണ്‍

· · 1 min read
Share: Copied!

കൊച്ചി: ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിലപാടിനെതിരെ പാർട്ടി വക്താവ് ഡോക്ടർ ജിന്റോ ജോൺ. ‌ലീഡറുടെ മകളെയല്ല, കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ ബോധമുള്ളവരെയാണ് സ്വാഗതം ചെയ്യേണ്ടതെന്ന് ജിന്റോ ജോൺ തുറന്നടിച്ചു. ആക്ഷേപിച്ചു പോയവർക്ക് തിരികെ കയറാൻ കോൺഗ്രസ് വഴിയമ്പലം അല്ലെന്നും ജിന്റോ ജോൺ പറഞ്ഞു. കോൺഗ്രസിൽ നെപ്പോകിഡ്ഡുകളുടെ കാലം കഴിഞ്ഞുവെന്നും ഇതുവരെ കോൺഗ്രസിലേക്ക് വരുമെന്ന് പറയുക പോലും ചെയ്യാത്തവർക്ക് വേണ്ടി പരവതാനി വിരിക്കുന്നുവെന്നും ജിന്റോ പറഞ്ഞു.

സ്വീകരിക്കാൻ തിരക്ക് കൂട്ടുന്നവർ പൊടിക്ക് ഒന്നടങ്ങണമെന്ന് അദേഹം ആവശ്യപ്പെട്ടു. പത്മജയെ ചേർത്ത് നിർത്തണമെന്ന അഭിപ്രായം കെപിസിസി അധ്യക്ഷൻ അടക്കം ഒരു വിഭാഗം നേതാക്കൾ പ്രകടിപ്പിച്ച് രം​ഗത്തെത്തിയതിന് പിന്നാലെയാണ് ജിന്റോയുടെ വിമർശനം. സാധാരണ പ്രവർത്തകരെ കേൾക്കാൻ നേതൃത്വം തയ്യാറാകണമെന്ന് ജിന്റോ ജോൺ ആവശ്യപ്പെട്ടു. ആക്ഷേപിച്ച് ഇറങ്ങിപ്പോയവർ തിരികെ വരുമ്പോൾ പൊളിറ്റിക്കൽ ക്ലാരിറ്റി വരുത്തണമെന്ന് അദേഹം കൂട്ടിച്ചേർത്തു.

കെ കരുണാകരന്റെ ലെഗസിയുമായാണ് പത്മജ ബിജെപിയിൽ പോയിരുന്നത്. അവര് കോൺഗ്രസിലേക്ക് വരുന്നതിന് എതിരല്ല. എന്നാൽ ബിജെപിയിലേക്ക് പോകുന്നതിന് മുൻപ് പറഞ്ഞ പ്രസ്താവനകൾ യോജിക്കാവുന്നതല്ല. കോൺഗ്രസിലേക്ക് തിരികെ വരുമ്പോൾ ബിജെപിയെ വിമർശിക്കാൻ പോലും അവർ തയാറല്ലെന്ന് ജിന്റോ ജോൺ വിമർശിച്ചു. ആര് സ്വാഗതം ഓതിയതുകൊണ്ട് കാര്യമില്ല പാർട്ടി പ്രവർത്തകരുടെ മനസിൽ ഇടം നേടണം. അതിന് പൊളിറ്റിക്കൽ വ്യക്തത വേണമെന്ന് ജിന്റോ ജോൺ പറഞ്ഞു.

BREAKING NEWS
തകർച്ചയിൽ നിന്ന് കുതിച്ചുയർന്ന് സ്വർണം; രാജ്യാന്തര വില വീണ്ടും 3,650 ഡോളറിലേക്ക്; ഡോളറിന്റെ ദൗർബല്യവും ആഗോള അനിശ്ചിതത്വവും വിലയ്ക്ക് കരുത്തേകുന്നു
27 Nov 2026
BREAKING NEWS
കൊലവിളിയുടെ മഹത്വം പറയുന്നതല്ല രാഷ്ട്രീയം, എന്തിനുവേണ്ടിയാണെങ്കിലും കൊലവിളി പാടില്ല, ടി ഐ മധുസൂദനന്റെ പ്രസംഗത്തെ തള്ളി സിപിഐ
27 Nov 2026
BREAKING NEWS
'കൊലയ്ക്ക് കൊലയല്ല പാർട്ടി നയം'; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തെ തള്ളി എം.വി. ഗോവിന്ദൻ; 'ആക്രമണങ്ങൾക്ക് തിരിച്ചടിയായി കൊലപാതകവും വീടാക്രമണവും പാടില്ല'; സമവായമാണ് പാർട്ടി നിലപാടെന്നും വിശദീകരണം
27 Nov 2026
BREAKING NEWS
‘കാണട്ടെടീ ആ ക്യാമറ’; കിഴക്കമ്പലത്ത് വയോധികയെ കെട്ടിയിട്ട് ക്രൂരമർദനം; മരിച്ചെന്ന് കരുതി കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ; 69കാരിയുടെ സ്വർണവും പണവും കവർന്നു; അസം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ, 5.40 ലക്ഷം രൂപയുടെ മോഷണം
27 Nov 2026