BREAKING NEWS

ബെംഗളൂരൂവിലുണ്ടായിരുന്ന പതിനാറുകാരിയെ കോവളത്തെത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമായി!! മൊബൈലിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ആധാർകാർഡിലെ 16 വയസ് 20 ആക്കി തിരുത്തി, ഇത് സത്യമെന്ന് വിശ്വസിപ്പിക്കാൻ ഡ്രീംസ് എന്ന സ്പായിൽവെച്ച് ബോധപൂർവ്വം ജന്മദിനപാർട്ടിയും നടത്തി, കോടതിയിൽ സമർപ്പിച്ചത് വ്യാജ ആധാർ കാർഡ്- മാതൃസഹോദരി ഭർത്താവ്

· · 1 min read
Share: Copied!

കോവളം: ബെംഗളൂരൂവിലുണ്ടായിരുന്ന പതിനാറുകാരിയെ ഗൂഢാലോചനയുടെ ഭാഗമായാണ് കോവളത്തെ സ്പാകളിൽ എത്തിച്ചതെന്ന് കേസിലെ രണ്ടും മൂന്നും ഏഴും പ്രതികൾ എസ്.ഐ.ടിക്ക് മുമ്പാകെ കുറ്റസമ്മതം നടത്തി. 16 കാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിലുളള ജെല്ലാഗോപി, സ്പാകളുടെയും ഹോംസ്റ്റേയുടെയും നടത്തിപ്പുകാരായ സജിത്ത് കുമാർ, നിഷാന്ത്, ഹെൽത്ത് ഇൻസ്പെക്ടർമാരായ അനുരൂപ്, വി.സി.മായ, എന്നിവരും കുട്ടിയെ കോവളത്ത് എത്തിക്കുന്നതിന് ഇടനിലക്കാരിയായി പ്രവർത്തിച്ച കൃഷ്ണവേണിയേയും വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങി എസ്.ഐ.ടി ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്തിരുന്നു.

അതേസമയം സജിത്ത് കുമാറും കേസിലെ ഒന്നാംപ്രതിയായ കുട്ടിയുടെ മാതൃസഹോദരി, ഭർത്താവ് ജെല്ലാഗോപി, കൃഷ്ണവേണി എന്നിവരാണ് ഗൂഢാലോചന നടത്തി കുട്ടിയെ ബെംഗളുരൂവിൽനിന്ന് ആയൂർകേരള എന്ന സ്പായിലെത്തിച്ചതെന്നും ചോദ്യംചെയ്യലിൽ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് കുട്ടിയെ കോവളത്തുളള സജിത്തിന്റെ സ്പായിലെത്തിച്ചത്.

കൂടാതെ 16-കാരിയായ കുട്ടിയുടെ ആധാർകാർഡ് തിരുത്തി 20 വയസാക്കിയത് താനാണെന്ന് കുട്ടിയുടെ മാതൃസഹോദരി ഭർത്താവായ ജെല്ലാഗോപിയും കുറ്റസമ്മതം നടത്തി. ഇയാളുടെ ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്തായിരുന്നു വ്യാജമായി ആധാർകാർഡ് നിർമ്മിച്ചത്. പകർപ്പ് എടുത്തശേഷം അതിന്റെ വിശദാംശങ്ങളും നശിപ്പിച്ചുവെന്ന് ജെല്ലാഗോപി പറഞ്ഞു.

സ്പായിലെ യുവാവുമായി ഒളിച്ചോടിപ്പോയതിനെ തുടർന്ന് കുട്ടിയുടെ മാത്യസഹോദരിയും ഭർത്താവും കോവളം എസ്.എച്ച്.ഒയ്ക്കും കോടതിയിലും സമർപ്പിച്ചത് ഈ വ്യാജ ആധാർകാർഡായിരുന്നുവെന്നും അന്വേഷണത്തിൽ തെളിഞ്ഞു. കുട്ടിക്ക് 20 വയസായെന്ന് വരുത്തിത്തീർക്കാൻ ഡ്രീംസ് എന്ന സ്പായിൽവെച്ച് ബോധപൂർവ്വം ജന്മദിനപാർട്ടിയും നടത്തിയെന്നും പ്രതികൾ സമ്മതിച്ചു. ഇതേത്തുടർന്ന് കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികൾക്കെതിരെ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ കൂടി ചേർക്കുമെന്ന് എസ്.ഐ.ടി മേധാവിയും കൺട്രോൾ റൂം അസി. കമ്മീഷണർ എസ്.ചന്ദ്രകുമാർ പറഞ്ഞു.

എസ്.ഐ.ടിയുടെ എസ്.ഐ.മാരായ വിനോദ് വിക്രമാദിത്യൻ, ജയശ്രീ, അനിൽ, സി.പി.ഒ. താര, സൈബർവിദഗ്ധൻ അഭിജിത്ത് ഉൾപ്പെട്ട സംഘമാണ് പ്രതികളെ ചോദ്യംചെയ്യുന്നത്. കേസിലെ ഒന്നാംപ്രതിയായ കുട്ടിയുടെ മാത്യസഹോദരിയെ വണ്ടല്ലൂർ പോലീസ് തെളിവെടുപ്പിനായി കൊണ്ടുപോയിട്ടുണ്ട്. അടുത്തദിവസം എത്തിക്കുന്ന ഇവരെയും എസ്.ഐ.ടി പ്രത്യേകം ചോദ്യംചെയ്യും.

BREAKING NEWS
തകർച്ചയിൽ നിന്ന് കുതിച്ചുയർന്ന് സ്വർണം; രാജ്യാന്തര വില വീണ്ടും 3,650 ഡോളറിലേക്ക്; ഡോളറിന്റെ ദൗർബല്യവും ആഗോള അനിശ്ചിതത്വവും വിലയ്ക്ക് കരുത്തേകുന്നു
27 Nov 2026
BREAKING NEWS
കൊലവിളിയുടെ മഹത്വം പറയുന്നതല്ല രാഷ്ട്രീയം, എന്തിനുവേണ്ടിയാണെങ്കിലും കൊലവിളി പാടില്ല, ടി ഐ മധുസൂദനന്റെ പ്രസംഗത്തെ തള്ളി സിപിഐ
27 Nov 2026
BREAKING NEWS
'കൊലയ്ക്ക് കൊലയല്ല പാർട്ടി നയം'; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തെ തള്ളി എം.വി. ഗോവിന്ദൻ; 'ആക്രമണങ്ങൾക്ക് തിരിച്ചടിയായി കൊലപാതകവും വീടാക്രമണവും പാടില്ല'; സമവായമാണ് പാർട്ടി നിലപാടെന്നും വിശദീകരണം
27 Nov 2026
BREAKING NEWS
‘കാണട്ടെടീ ആ ക്യാമറ’; കിഴക്കമ്പലത്ത് വയോധികയെ കെട്ടിയിട്ട് ക്രൂരമർദനം; മരിച്ചെന്ന് കരുതി കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ; 69കാരിയുടെ സ്വർണവും പണവും കവർന്നു; അസം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ, 5.40 ലക്ഷം രൂപയുടെ മോഷണം
27 Nov 2026