BREAKING NEWS

‘തെറ്റുപറ്റി, കുടുംബത്തിലേക്ക് മടങ്ങുന്നു; കോൺഗ്രസിലേക്ക് തിരിച്ചു പോകുന്നത് സ്ഥാനമാനങ്ങളോ മറ്റ് ആനുകൂല്യങ്ങളോ പ്രതീക്ഷിച്ചല്ല’; പത്മജയ്ക്ക് പിന്നാലെ പത്മിനിയും ബിജെപി വിടുന്നു; കെപിസിസി അധ്യക്ഷനുമായി സംസാരിച്ചു

· · 1 min read
Share: Copied!

തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ ബിജെപിയിൽനിന്ന് രാജിവെച്ച് കോൺഗ്രസിലേക്ക് മടങ്ങാനൊരുങ്ങി പത്മിനി തോമസും. ബിജെപി അംഗത്വം രാജിവെക്കാനുള്ള കത്ത് ഇന്ന് കൈമാറുമെന്ന് പത്മിനി അറിയിച്ചു. കോൺഗ്രസിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി കെപിസിസി അധ്യക്ഷനുമായി ഫോണിൽ സംസാരിച്ചെന്നും ചൊവ്വാഴ്ച അദ്ദേഹത്തെ നേരിൽ കാണുമെന്നും പത്മിനി മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപിയിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്നും നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും പത്മിനി ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഉപാധികളൊന്നും മുന്നോട്ടുവച്ചല്ല ബിജെപിയിൽ ചേർന്നത്. പാർട്ടിയിലേക്ക് പോയത് എടുത്തുചാട്ടമായിപ്പോയി. സംസ്ഥാന നേതൃത്വം പല കാര്യങ്ങളും അറിയിച്ചിരുന്നില്ല. ആശയപരമായി പാർട്ടിയുടെ എല്ലാ നിലപാടുകളോടും യോജിപ്പുണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

ആർ. ശ്രീലേഖയ്ക്കും തന്നോട് സമാനമായ വികാരമാണുള്ളതെന്ന് പത്മിനി പറഞ്ഞു. പാർട്ടിയിലെ അതൃപ്തി ശ്രീലേഖ തന്നോട് തുറന്നുപറഞ്ഞിരുന്നു. എന്നാൽ, പത്മജയുടെ രാജിയല്ല തന്റെ തീരുമാനത്തിന് പ്രചോദനമായത്. ഒരു വർഷം മുൻപുതന്നെ ബിജെപി വിടാൻ തീരുമാനിച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

പാളയത്ത് മത്സരിച്ചത് സ്വന്തം താൽപര്യപ്രകാരമായിരുന്നില്ലെന്നും പത്മിനി പറഞ്ഞു. കോൺഗ്രസിലേക്ക് മടങ്ങുന്നത് സ്ഥാനമാനങ്ങളോ മറ്റ് ആനുകൂല്യങ്ങളോ പ്രതീക്ഷിച്ചല്ല. ‘ഞാൻ കുടുംബത്തിലേക്കാണ് തിരിച്ചുവരുന്നത്. തെറ്റുപറ്റിയാൽ തിരുത്തണം. അതിനുള്ള അവസരം നേതൃത്വം നൽകണം. സ്വന്തം തീരുമാനപ്രകാരമാണ് മടങ്ങുന്നത്’ – പത്മിനി വ്യക്തമാക്കി.

BREAKING NEWS
തകർച്ചയിൽ നിന്ന് കുതിച്ചുയർന്ന് സ്വർണം; രാജ്യാന്തര വില വീണ്ടും 3,650 ഡോളറിലേക്ക്; ഡോളറിന്റെ ദൗർബല്യവും ആഗോള അനിശ്ചിതത്വവും വിലയ്ക്ക് കരുത്തേകുന്നു
27 Nov 2026
BREAKING NEWS
കൊലവിളിയുടെ മഹത്വം പറയുന്നതല്ല രാഷ്ട്രീയം, എന്തിനുവേണ്ടിയാണെങ്കിലും കൊലവിളി പാടില്ല, ടി ഐ മധുസൂദനന്റെ പ്രസംഗത്തെ തള്ളി സിപിഐ
27 Nov 2026
BREAKING NEWS
'കൊലയ്ക്ക് കൊലയല്ല പാർട്ടി നയം'; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തെ തള്ളി എം.വി. ഗോവിന്ദൻ; 'ആക്രമണങ്ങൾക്ക് തിരിച്ചടിയായി കൊലപാതകവും വീടാക്രമണവും പാടില്ല'; സമവായമാണ് പാർട്ടി നിലപാടെന്നും വിശദീകരണം
27 Nov 2026
BREAKING NEWS
‘കാണട്ടെടീ ആ ക്യാമറ’; കിഴക്കമ്പലത്ത് വയോധികയെ കെട്ടിയിട്ട് ക്രൂരമർദനം; മരിച്ചെന്ന് കരുതി കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ; 69കാരിയുടെ സ്വർണവും പണവും കവർന്നു; അസം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ, 5.40 ലക്ഷം രൂപയുടെ മോഷണം
27 Nov 2026